Connect with us

Business

മഹാരാഷ്ട്രയിലേക്ക് ലുലു ഗ്രൂപ്പിനെ ക്ഷണിച്ച് മുഖ്യമന്ത്രി ഫഡ്‌നാവിസ്

നാഗ്പൂരില്‍ ഹൈപ്പര്‍ മാര്‍ക്കറ്റ് ഉള്‍പ്പെടെയുള്ള ഷോപ്പിംഗ് കേന്ദ്രം ആരംഭിക്കുവാനാണ് ലുലു താത്പര്യം പ്രകടിപ്പിച്ചത്.

Published

|

Last Updated

ദാവോസ് | ഉത്തര്‍പ്രദേശ്, തെലങ്കാന, കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങള്‍ക്കു ശേഷം മഹാരാഷ്ട്രയില്‍ ചുവടുറപ്പിക്കാന്‍ ലുലു ഗ്രൂപ്പ് ഒരുങ്ങുന്നു. ദാവോസില്‍ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തിനിടെ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലിയുമായി നടന്ന ചര്‍ച്ചകള്‍ക്ക് ശേഷം മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് സാമൂഹിക മാധ്യമായ എക്‌സില്‍ അറിയിച്ചതാണ് ഇക്കാര്യം.

നാഗ്പൂരില്‍ ഹൈപ്പര്‍ മാര്‍ക്കറ്റ് ഉള്‍പ്പെടെയുള്ള ഷോപ്പിംഗ് കേന്ദ്രം ആരംഭിക്കുവാനാണ് ലുലു താത്പര്യം പ്രകടിപ്പിച്ചത്. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ ചര്‍ച്ചകള്‍ക്കായി ലുലു ഗ്രൂപ്പിന്റെ ഉന്നത സംഘം അടുത്തുതന്നെ മഹാരാഷ്ട്ര സന്ദര്‍ശിക്കുമെന്ന് യൂസഫലി പറഞ്ഞു. സംസ്ഥാനത്തെ ഭക്ഷ്യ സംസ്‌കരണ ലോജിസ്റ്റിക്‌സ് രംഗത്തും നിക്ഷേപം നടത്താന്‍ ഗ്രൂപ്പ് ഉദ്ദേശിക്കുന്നതായി യൂസഫലി വ്യക്തമാക്കി.

മുന്‍ സര്‍ക്കാരിന്റെ പ്രതികൂല നയങ്ങള്‍ മൂലം പിന്മാറിയ ലുലു ഗ്രൂപ്പിനെ നായിഡു സര്‍ക്കാര്‍ അധികാരമേറ്റ ശേഷം പ്രത്യേക താത്പര്യമെടുത്ത് സംസ്ഥാനത്ത് നിക്ഷേപം നടത്താന്‍ അഭ്യര്‍ഥിക്കുകയായിരുന്നു. തലസ്ഥാനമായ അമരാവതി, തിരുപ്പതി എന്നിവിടങ്ങളില്‍ ഹൈപ്പര്‍ മാര്‍ക്കറ്റുകളും വിശാഖപട്ടണത്ത് ഷോപ്പിംഗ് മാളും സ്ഥാപിക്കാന്‍ ലുലു താത്പര്യം പ്രകടിപ്പിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളുടെ പുരോഗതി യൂസഫലി ആന്ധ്ര മുഖ്യമന്ത്രിയെ അറിയിച്ചു.

 

Latest