Connect with us

rajeev chandrashekar

തന്നെ വര്‍ഗീയവാദി എന്ന് വിളിക്കാന്‍ മുഖ്യമന്ത്രിക്കു ധാര്‍മ്മികത ഇല്ല: കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍

സര്‍വ്വകക്ഷിയോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെയാണ് മുഖ്യമന്ത്രിക്ക് മറുപടിയുമായി രാജീവ് ചന്ദ്രശേഖര്‍ രംഗത്തെത്തിയത്.

Published

|

Last Updated

തിരുവനന്തപുരം | തന്നെ വര്‍ഗീയവാദി എന്ന് വിളിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയനു ധാര്‍മ്മികത ഇല്ലെന്ന് കേന്ദ്ര സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍.

തന്റെ രാഷ്ട്രീയ ആരോപണങ്ങളും അവിശ്വാസവും മുഖ്യമന്ത്രിക്ക് നേരെയാണെന്നും രാജീവ് ചന്ദ്രശേഖര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഹമാസ് പ്രതിനിധിക്ക് കേരളത്തിലെ ഒരു സമ്മേളനത്തില്‍ സംസാരിക്കാന്‍ അനുവദിച്ചതില്‍ കോണ്‍ഗ്രസും മിണ്ടുന്നില്ല. അഴിമതിയും പ്രീണനവും അടക്കമുള്ള വിഷയങ്ങള്‍ ഉയര്‍ത്തുമ്പോള്‍ വര്‍ഗീയവാദി എന്ന് പറഞ്ഞ് മറയ്ക്കാനാണ് ശ്രമിക്കുന്നത്.

സര്‍വ്വകക്ഷിയോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെയാണ് മുഖ്യമന്ത്രിക്ക് മറുപടിയുമായി രാജീവ് ചന്ദ്രശേഖര്‍ രംഗത്തെത്തിയത്. വര്‍ഗീയതയുടെ വിഷമെന്ന് മുഖ്യമന്ത്രി തന്നെകുറിച്ച് പരാമര്‍ശിച്ചു. വിധ്വംസക ശക്തികള്‍ക്കെതിരെ പറയുന്നവരെ വര്‍ഗീയവാദി എന്ന് മുഖ്യമന്ത്രി വിളിക്കുന്നു. എലത്തൂര്‍ സംഭവം ഭീകരാക്രമണം അല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഈ ആക്രമണത്തില്‍ പിന്നീട് സാക്കിര്‍ നായിക്ക് ഗ്രൂപ്പിന്റെ പങ്ക് വ്യക്തമായി. ഇത് പറഞ്ഞാലും വര്‍ഗീയവാദി എന്ന് വിളിക്കും.

തനിക്ക് എല്ലാ മതവിഭാഗങ്ങളുമായും നല്ല ബന്ധമാണ്. ഒരു വിഭാഗത്തിന് മേല്‍ കുറ്റം ചുമത്താനുള്ള മത്സരത്തിനില്ല. മുന്‍വിധിയോട് കൂടി ഞങ്ങള്‍ സമീപിച്ചിട്ടില്ല. ഹമാസ് നടത്തുന്ന കൂട്ടകൊലയെ കുറിച്ച് മൗനം പാലിക്കുന്നതിനെയാണ് താന്‍ ചോദ്യം ചെയ്യുന്നത്. സ്വരാജും മുനീറും ഹമാസ് സ്വതന്ത്ര്യത്തിന് വേണ്ടി പോരാടുന്നവര്‍ എന്ന് പറയുമ്പോള്‍ കേരളത്തിലെ യുവാക്കള്‍ക്ക് എന്ത് സന്ദേശമാണ് നല്‍കുന്നതെന്നും രാജീവ് ചന്ദ്രശേഖര്‍ ചോദിച്ചു.

Latest