Connect with us

Malappuram

സി എം മര്‍കസ് സനദ് ദാന സമ്മേളനം നാളെ

169 യുവ ഫാളിലി പണ്ഡിതര്‍ക്കാണ് ബിരുദം നല്‍കുന്നത്. തെന്നല അബൂഹനീഫല്‍ ഫൈസിയെ സമ്മേളനത്തില്‍ ആദരിക്കും

Published

|

Last Updated

മലപ്പുറം | തെന്നല സി എം മര്‍കസ് സനദ് ദാന സമ്മേളനം നാളെ തെന്നല മര്‍കസ് കാമ്പസില്‍ നടക്കും. വൈകുന്നേരം 4ന്  ആരംഭിക്കുന്ന പരിപാടിയില്‍ ഇസ്്‌ലാമിക വൈജ്ഞാനിക പ്രസരണ രംഗത്ത് ആറ് പതിറ്റാണ്ട് പൂര്‍ത്തിയാക്കിയ താജുല്‍ മുഹഖിഖീന്‍ കോട്ടൂര്‍ കുഞ്ഞമ്മു മുസ്്ലിയാരുടെ കീഴില്‍ പഠനം നടത്തി ഇസ്ലാമിക് ഡിഗ്രി കരസ്ഥമാക്കിയ 169 യുവ ഫാളിലി പണ്ഡിതര്‍ക്കാണ് ബിരുദം നല്‍കുന്നത്.

പരിപാടി സമസ്ത പ്രസിഡന്റ് റഈസുല്‍ ഉലമാ ഇ സുലൈമാന്‍ മുസ്്ലിയാരുടെ അധ്യക്ഷതയില്‍ സമസ്ത സെക്രട്ടറി മുഹ്യിസ്സുന്ന പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്്ലിയാര്‍ ഉദ്ഘാടനം നിര്‍വഹിക്കും. കോട്ടൂര്‍ കുഞ്ഞമ്മു മുസ്്ലിയാര്‍ സ്ഥാന വസ്ത്ര വിതരണം നടത്തും. സമസ്ത ഉപാധ്യക്ഷന്‍ സയ്യിദ് അലി ബാഫഖി തങ്ങള്‍ സനദ് ദാന ചടങ്ങിന് നേതൃത്വം നല്‍കും. സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി സനദ് ദാന പ്രഭാഷണം നടത്തും.

പ്രമുഖ പണ്ഡിതനും സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ തെന്നല അബൂഹനീഫല്‍ ഫൈസിയെ സമ്മേളനത്തില്‍ ആദരിക്കും. വൈകുന്നേരം 5 ന് അദ്ദേഹത്തിന്റെ വസതിയില്‍ നിന്ന് നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ സി.എം മര്‍കസ് കാമ്പസിലേക്ക് ആനയിക്കും.

പരിപാടിയില്‍ സയ്യിദ് ഹുസൈന്‍ അഹമ്മദ് ശിഹാബ് തങ്ങള്‍ തിരൂര്‍ക്കാട്, സയ്യിദ് ഹബീബ് കോയ തങ്ങള്‍ ചെരക്കാപ്പറമ്പ്, സയ്യിദ് ഹൈദ്രോസ് മുത്തുകൊയ തങ്ങള്‍ എളങ്കൂര്‍, സയ്യിദ് ത്വയ്യിബ് തങ്ങള്‍ മാട്ടൂല്‍, സമസ്ത കേന്ദ്ര മുശാവറ അംഗം പൊന്മള മൊയ്തീന്‍ കുട്ടി ബാഖവി, എന്‍ എം ബാപ്പുട്ടി മുസ്്ലിയാര്‍ വെന്നിയൂര്‍, അബ്ദുല്ല മുസ്്ലിയാര്‍ ഓമച്ചപ്പുഴ,   യഹ്യ സഖാഫി പാണ്ടിക്കാട്, ശംസുദ്ധീന്‍ മുസ്്ലിയാര്‍ തെയ്യാല, വാവൂര്‍ സുലൈമാന്‍ മുസ്്ലിയാര്‍, പട്ടാമ്പി അബൂബക്കര്‍ മിസ്ബാഹി, മുസ്തഫ ബാഖവി തെന്നല, ഇബ്റാഹീം ഖാസിമി തെന്നല എന്നിവര്‍ സംബന്ധിക്കും.

സി എം മര്‍കസ് ജനറല്‍ സെക്രട്ടറി മുസ്തഫ ബാഖവി തെന്നല, മുബാറക് ഫാളിലി,  മുഹമ്മദ് ഷാഫി ഫാളിലി, ബദ്‌റുദ്ദീന്‍ ഫാളിലി വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Latest