Kerala
പോലീസിനെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ മുഖ്യമന്ത്രി അനുവദിക്കുന്നില്ല: ഗവര്‍ണർ
എസ്എഫ്‌ഐ ക്രിമിനല്‍ കൂട്ടം

ന്യൂഡല്‍ഹി | മുഖ്യമന്ത്രി പിണറായി വിജയനെയും എസ്എഫ്‌ഐയെയും കടന്നാക്രമിച്ച് ഗവര്‍ണര്‍ വീണ്ടും രംഗത്ത്. നിരുത്തരവാദിത്തപരമായ നടപടികളാണ് മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടാകുന്നത്.പോലീസിനെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ മുഖ്യമന്ത്രി അനുവദിക്കുന്നില്ലെന്നും ഗവര്‍ണര്‍ ആരോപിച്ചു.
അതേസമയം ക്രിമിനലുകളുടെ കൂട്ടമാണ് എസ്എഫ്‌ഐ എന്നും ഗവര്‍ണര്‍ വിമര്‍ശിച്ചു.താന്‍ അവരെ ഭയപ്പെടുന്നില്ലെന്ന് അവര്‍ക്ക് അറിയാം. വിദേശ പ്രതിനിധികള്‍ക്ക് മുന്നില്‍ കേരളത്തെ അപമാനിക്കാനാണ് ശ്രമം നടത്തിയതെന്നും ഗവര്‍ണര്‍ പറഞ്ഞു.
ഇത്തരത്തിലുള്ള നടപടികള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ ചാന്‍സലര്‍ എന്ന നിലയില്‍ കടുത്ത നടപടിയുണ്ടാകുമെന്നും ഗവര്‍ണര്‍ പറഞ്ഞു.
---- facebook comment plugin here -----