cm raveendran
സി എം രവീന്ദ്രൻ ഇ ഡിക്ക് മുമ്പാകെ ഹാജരായി
രാവിലെയാണ് കൊച്ചിയിലെ ഇ ഡി ഓഫീസിൽ അദ്ദേഹം എത്തിയത്.
കൊച്ചി | ലൈഫ് മിഷന്‍ കോഴക്കേസില്‍ മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് (ഇ ഡി) മുമ്പാകെ ഹാജരായി. കേസുമായി ബന്ധപ്പെട്ട് അദ്ദേഹത്തെ ചോദ്യം ചെയ്യും. രാവിലെയാണ് കൊച്ചിയിലെ ഇ ഡി ഓഫീസിൽ അദ്ദേഹം എത്തിയത്.
ഫെബ്രുവരി 27ന് ഹാജരാകാൻ ഇ ഡി നോട്ടീസ് നൽകിയിരുന്നെങ്കിലും നിയമസഭാ സമ്മേളനം ചൂണ്ടിക്കാട്ടി സാവകാശം തേടുകയായിരുന്നു. നേരത്തേ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് രവീന്ദ്രനെ ചോദ്യംചെയ്തിരുന്നു. അന്ന് നോട്ടീസ് നല്‍കിയപ്പോഴും രവീന്ദ്രന്‍ പലവട്ടം ഹാജരാകാതിരിക്കുകയും വിശദീകരണം നല്‍കുകയും ചെയ്തിരുന്നു. സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷുമായുള്ള രവീന്ദ്രൻ്റെ വാട്ട്സാപ്പ് ചാറ്റുകൾ പുറത്തായിരുന്നു.
---- facebook comment plugin here -----