Connect with us

Kerala

മുഖ്യമന്ത്രി രാജിവെക്കണം; കൊച്ചി കമ്മീഷണര്‍ ഓഫീസിലേക്ക് യൂത്ത് ലീഗ് മാര്‍ച്ച്

പ്രതിഷേധം അക്രമാസക്തമായതോടെ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.

Published

|

Last Updated

കൊച്ചി| മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ ഓഫീസിലേക്ക് യൂത്ത് ലീഗ് മാര്‍ച്ച് നടത്തി. മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശം, പോലീസിനുള്ളിലെ ക്രിമിനല്‍ പശ്ചാത്തലം എന്നിവയിലാണ് യൂത്ത് ലീഗ് പ്രതിഷേധം. പ്രതിഷേധക്കാര്‍ ബാരിക്കേഡ് തള്ളി പ്രതിഷേധിച്ചതോടെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.

പ്രതിഷേധം അക്രമാസക്തമായതോടെ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. മുഖ്യമന്ത്രി രാജിവെക്കുന്നതുവരെ പ്രതിഷേധം തുടരുമെന്ന് നേതാക്കള്‍ പറഞ്ഞു.

 

 

Latest