Kozhikode
സി എം വലിയുള്ളാഹി ആണ്ട് നേര്‍ച്ചക്ക് രാമല്ലൂരില്‍ തുടക്കമായി
സമാപന ദിവസമായ ഞായറാഴ്ച സയ്യിദ് ശിഹാബുദ്ധീന്‍ അഹ്ദല്‍ മുത്തന്നൂര്‍ തങ്ങള്‍ ആത്മീയ സമ്മേളനത്തിന് നേതൃത്വം നല്‍കും.
പേരാമ്പ്ര | രാമല്ലൂര്‍ മഹല്ല് സുന്നി ജമാഅത്തിന് കീഴില്‍ ഒന്നര പതിറ്റാണ്ടിലധികമായി നടന്നു വരുന്ന മടവൂര്‍ സി എം വലിയുല്ലാഹി ആണ്ട് നേര്‍ച്ചക്ക് തുടക്കമായി.
വെള്ളിയാഴ്ച ജുമുഅക്ക് ശേഷം മഹല്ല് പ്രസിഡന്റ് വികെ തറുവൈ, മഹല്ല് ഖത്തീബ് അലി അക്ബര്‍ അമാനി എന്നിവരുടെ നേതൃത്വത്തില്‍ പതാക ഉയര്‍ത്തി. രാത്രി ഏഴ് മണിക്ക് ഇര്‍ഷാദ് നൂറാനി അസ്സഖാഫി മത പ്രഭാഷണം നടത്തി.
രണ്ടാം ദിവസമായ ശനിയാഴ്ച രാത്രി ഏഴിന് മഹ്ളറത്തുല്‍ ബദ്രിയ്യ നടക്കും. തുടര്‍ന്ന് നടക്കുന്ന മദ്ഹുര്‍റസൂല്‍ പാടിപ്പറയലിന് അഷ്റഫ് പെരുമുഖം നേതൃത്വം നല്‍കും.
സമാപന ദിവസമായ ഞായറാഴ്ച രാത്രി ഏഴിന് മൗലിദ് പാരായണത്തോടെ ആത്മീയ സമ്മേളനത്തിന് തുടക്കമാവും. എസ് പി എച്ച് ജഅ്ഫര്‍ സ്വാദിഖ് തങ്ങള്‍ പ്രാര്‍ഥന നിര്‍വഹിക്കും. തുടര്‍ന്ന് മൗലിദ് പാരായണവും ആത്മീയ സമ്മേളനവും നടക്കും. കൗസര്‍ സഖാഫി പന്നൂര്‍ മുഖ്യ പ്രഭാഷണം നടത്തും. സയ്യിദ് ശിഹാബുദ്ധീന്‍ അഹ്ദല്‍ മുത്തന്നൂര്‍ തങ്ങള്‍ ആത്മീയ സമ്മേളനത്തിന് നേതൃത്വം നല്‍കും.