Connect with us

Kerala

കേരള സിപിഎമ്മിനെ സംഘപരിവാറിന്റെ തൊഴുത്തില്‍ കെട്ടിയത് മുഖ്യമന്ത്രി: വിഡി സതീശന്‍

പാലക്കാട്ട് കോണ്‍ഗ്രസില്‍ അനൈക്യമെന്ന് പ്രചരിപ്പിക്കാന്‍ ശ്രമിക്കുകയാണ് സിപിഎം.

Published

|

Last Updated

പാലക്കാട് | മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.കേരള സിപിഎമ്മിനെ സംഘപരിവാറിന്റെ തൊഴുത്തില്‍ കെട്ടിയത് മുഖ്യമന്ത്രിയാണ്. മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരായ കേസുകളില്‍ നിന്ന് കേന്ദ്ര ഏജന്‍സിയുടെ ശ്രദ്ധതിരിക്കാന്‍ ചെയ്ത  കാര്യങ്ങളാണ് സിപിഎമ്മിന്റെ മോശം അവസ്ഥക്ക് കാരണമെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.

കോണ്‍ഗ്രസിന് ആര്‍ എസ് എസ് ബന്ധമെന്നാണ് പിണറായിയുടെ ആക്ഷേപം . എ ഡി ജി പിയെ ആര്‍ എസ്എ സ് നേതാക്കളുടെ അടുത്തേക്ക് പറഞ്ഞയച്ചയാളാണ് ഇത് പറയുന്നത്. ഷാഫി പറമ്പിലിനെ തോല്‍പ്പിക്കാന്‍ കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് വിവാദമുണ്ടാക്കി സംഘപരിവാറിനെപ്പോലെ ആളുകളെ ഭിന്നിപ്പിച്ചത് മുഖ്യമന്ത്രിയുടെ പാര്‍ട്ടിയാണെന്നും പ്രതിപക്ഷനേതാവ് ആരോപിച്ചു.

പാലക്കാട് സിപിഎമ്മുമായി ഇടഞ്ഞു നില്‍ക്കുന്ന ഷുക്കൂര്‍ ആദ്യം നിലപാട് പറയട്ടെ. അങ്ങോട്ടു ചെന്ന് അടര്‍ത്തിയെടുക്കാനില്ല. സി പി എമ്മില്‍ ഇനിയും പൊട്ടിത്തെറികള്‍ ഉണ്ടാകുമെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.

പാലക്കാട്ട് കോണ്‍ഗ്രസില്‍ അനൈക്യമെന്ന് പ്രചരിപ്പിക്കാന്‍ ശ്രമിക്കുകയാണ് സിപിഎം. കോണ്‍ഗ്രസില്‍ അനൈക്യമില്ലെന്നും യുഡിഎഫ് ഒറ്റക്കെട്ടാണെന്നും സതീശന്‍ പറഞ്ഞു.

 

---- facebook comment plugin here -----

Latest