Connect with us

Kozhikode

സി എം വലിയുല്ലാഹി 33-ാം ആണ്ട്‌ നേര്‍ച്ച; സ്വാഗതസംഘം രൂപീകരിച്ചു

മെയ് 2,3,4 തിയ്യതികളില്‍ മടവൂര്‍ സി എം സെന്ററിലാണ് സി എം വലിയുല്ലാഹി ആണ്ട് നേര്‍ച്ച

Published

|

Last Updated

നരിക്കുനി | മടവൂര്‍ സി എം സെന്ററില്‍ മെയ് 2,3,4 തിയ്യതികളില്‍ നടത്താനിരിക്കുന്ന സി എം വലിയുല്ലാഹി 33-ാം ആണ്ട് നേര്‍ച്ചക്ക് വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു.

സയ്യിദ് അലി ബാഫഖി തങ്ങള്‍ കൊയിലാണ്ടി, സയ്യിദ് അബ്ദുല്‍ ഫത്താഹ് അവേലം, സയ്യിദ് ജലാലുദ്ധീന്‍ ബുഖാരി വൈലത്തൂര്‍ സി. മുഹമ്മദ് ഫൈസി മുഖ്യ രക്ഷാതികാരികളും കെ.കെ അഹമ്മദ് കുട്ടി മുസ് ലിയാര്‍ കട്ടിപ്പാറ ചെയര്‍മാനും ഹുസൈന്‍ മാസ്റ്റര്‍ കുന്നത്ത് ജനറല്‍ കണ്‍വീനറും പാലത്ത് അബ്ദുറഹ്‌മാന്‍ ഹാജി ഫിനാന്‍സ് കണ്‍വീനറുമായി തിരഞ്ഞെടുത്തു.

കെ.കെ അഹമ്മദ് കുട്ടി മുസ്ലിയാരുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സ്വാഗത സംഘം രൂപീകരണ കണ്‍വന്‍ഷന്‍ സയ്യിദ് അബ്ദു സ്സബൂര്‍ ബാഹസന്‍ അവേലം ഉദ്ഘാടനം ചെയ്തു. അഹമ്മദ് കുട്ടി സഖാഫി മുട്ടാഞ്ചേരി പ്രാര്‍ത്ഥ നടത്തി. സി.എം സെന്റര്‍ ജനറല്‍ സെക്രട്ടറി ടി.കെ അബ്ദുറഹ്‌മാന്‍ ബാഖവി മുഖ്യപ്രഭാഷണം നടത്തി.

കെ ആലികുട്ടി ഫൈസി പാനല്‍ അവതരപ്പിച്ചു. ടി കെ മുഹമ്മദ് ദാരിമി, കബീര്‍ മാസ്റ്റര്‍ എളേറ്റില്‍, ഫസല്‍ സഖാഫി നരിക്കുനി, മരക്കാര്‍ ദാരിമി, ടി കെ സി മുഹമ്മദ്, ഇബ്രാഹീം സഖാഫി പാലങ്ങാട് പ്രസംഗിച്ചു ഇസ്മായില്‍ സഖാഫി, സി എം മുഹമ്മദ് അബൂബക്കര്‍ സഖാഫി സംബന്ധിച്ചു.

സി എം സെന്റര്‍ ജനറല്‍ മാനേജര്‍ മുസ്തഫ സഖാഫി സ്വാഗതവും കെ ഹുസൈന്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.

Latest