cm valiyullahi
അബൂദബിയില്‍ സി എം വലിയുല്ലാഹി ആണ്ടു നേര്‍ച്ച നടത്തി
ടി കെ അബ്ദുറഹ്മാന്‍ ബാഖവി മടവൂര്‍ മുഖ്യഥിതിയായിരുന്നു

അബൂദബി | മടവൂര്‍ സി എം സെന്റര്‍ അബൂദബിയും ഐ സി എഫ് അബൂദബിയും ചേര്‍ന്ന് ഖുതുബുല്‍ ആലം സി എം വലിയുള്ളാഹിയുടെ 34-മത് ഉറൂസ് മുബാറകും നടത്തി.
ഐ ഐ സി സി ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ അനുസ്മരണ പ്രഭാഷണം, സി എം മൗലിദ്, ബുര്‍ദ പാരായണം തുടങ്ങി വിവിധ പരിപാടികള്‍ നടന്നു. ഐ സി എഫ്, മര്‍കസ്, ആര്‍ എസ് സി, കെ സി എഫ് സംഘടനകളുടെ ഇന്റര്‍നാഷണല്‍, ഗ്ലോബല്‍ ,നാഷണല്‍ ,സെന്‍ട്രല്‍ നേതാക്കള്‍ സംബന്ധിച്ചു. മടവൂര്‍ സി എം സെന്റര്‍ ജനറല്‍ സിക്രട്ടറിയും മുസ്ലിം ജമാഅത്ത് കോഴിക്കോട് ജില്ലാ പ്രസിഡന്റുമായ ടി കെ അബ്ദുറഹ്മാന്‍ ബാഖവി മടവൂര്‍ മുഖ്യഥിതിയായിരുന്നു.
മര്‍കസ് ഗ്ലോബല്‍ പ്രസിഡന്റ് ഉസ്മാന്‍ സഖാഫി തിരുവത്ര അധ്യക്ഷത വഹിച്ചു. ഐ സി എഫ് യു എ ഇ നാഷണല്‍ പ്രസിഡന്റ് മുസ്തഫ ദാരിമി കാടാങ്കോട് ഉറൂസ് മുബാറക് ഉല്‍ഘാടനം ചെയ്തു. ബാപ്പുട്ടി ദാരിമി എടക്കര സി എം അനുസ്മരണ പ്രഭാഷണം നടത്തി. അബ്ദുല്‍ ലത്തീഫ് സഖാഫി മദനീയം സമാപന ദുആക്ക് നേതൃത്വം നല്‍കി.
അബ്ദുല്‍ ഹമീദ് ഈശ്വര മംഗലം, ഹംസ മദനി തെന്നല, അബ്ദുല്‍ ഹമീദ് പരപ്പ, കബീര്‍ മുസ്ലിയാര്‍, സിദ്ധീഖ് അന്‍വരി, ഷാഫി പട്ടുവം, തന്‍സീര്‍ ഹുമൈദി, ഇക്ബാല്‍ മുസ്ലിയാര്‍ പങ്കെടുത്തു. നാസര്‍ മാഷ് സ്വാഗതവും ഫഹദ് സഖാഫി ചെട്ടിപ്പടി നന്ദിയും പറഞ്ഞു.