Connect with us

Kerala

സഹകരണ സംഘം പ്രസിഡന്റ് മുണ്ടേല മോഹനന്‍ റിസോര്‍ട്ടില്‍ മരിച്ച നിലയില്‍

മുണ്ടേല രാജീവ് ഗാന്ധി റസിഡന്‍സ് വെല്‍ഫെയര്‍ സഹകരണ ബേങ്കിലെ ക്രമക്കേട് പരാതിയെ തുടര്‍ന്ന് അദ്ദേഹം ഒളിവിലായിരുന്നു.

Published

|

Last Updated

തിരുവനന്തപുരം| തിരുവനന്തപുരം മുണ്ടേല രാജീവ് ഗാന്ധി റസിഡന്‍സ് വെല്‍ഫെയര്‍ സഹകരണ സംഘം പ്രസിഡന്റ് മുണ്ടേല മോഹനന്‍ റിസോര്‍ട്ടില്‍ മരിച്ച നിലയില്‍. ഇന്ന് രാവിലെ കാട്ടാക്കട അമ്പൂരി തേക്കുപാറയിലെ സ്വന്തം റിസോര്‍ട്ടിന് പുറകിലാണ് മോഹനനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മോഹനന്റെ ഉടമസ്ഥതയില്‍ രണ്ട് റിസോര്‍ട്ടുകളാണ് ഇവിടെയുള്ളത്.

മുണ്ടേല രാജീവ് ഗാന്ധി റസിഡന്‍സ് വെല്‍ഫെയര്‍ സഹകരണ ബേങ്കിലെ ക്രമക്കേട് പരാതിയെ തുടര്‍ന്ന് അദ്ദേഹം ഒളിവിലായിരുന്നു. ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. വെള്ളറട പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു. നടപടികള്‍ക്കുശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കൊണ്ടുപോകും.

പ്രശ്‌നത്തിലുള്ള പല സഹകരണ ബേങ്കുകള്‍ക്ക് സമാനമായി മുണ്ടേല വെല്‍ഫെയര്‍ സഹകരണ സംഘത്തിന്റെ ബേങ്കിലും ക്രമക്കേട് ആരോപണം ഉയര്‍ന്നിരുന്നു. നിക്ഷേപകര്‍ പണം ചോദിച്ചിട്ടും കൊടുക്കുന്നില്ലെന്ന പരാതിയുമുണ്ടായിരുന്നു. ഇതേ തുടര്‍ന്ന് നിക്ഷേപകര്‍ ബേങ്കിന് മുന്നില്‍ സമരം ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് പ്രസിഡന്റ് ഒളിവില്‍ പോയത്. പരാതികളില്‍ അന്വേഷണം നടക്കുന്നതിനിടെയാണ് മുണ്ടേല മോഹനനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

 

 

 

---- facebook comment plugin here -----

Latest