Connect with us

National

കല്‍ക്കരി ക്ഷാമം; വിദേശത്തു നിന്ന് ഇറക്കുമതിക്കൊരുങ്ങി കേന്ദ്രം

2015ന് ശേഷം ഇതാദ്യമായാണ് കേന്ദ്ര സര്‍ക്കാര്‍ കല്‍ക്കരി ഇറക്കുമതി ചെയ്യുന്നത്.

Published

|

Last Updated

ന്യൂഡല്‍ഹി | കല്‍ക്കരി ഇറക്കുമതി ചെയ്യാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. രാജ്യത്തെ കല്‍ക്കരി പ്രതിസന്ധി ഇറക്കുമതിയിലൂടെ പരിഹരിക്കാനാണ് ശ്രമം. ഖനന മന്ത്രാലയത്തിന് കീഴിലുള്ള ‘കോള്‍ ഇന്ത്യ’യാണ് കല്‍ക്കരി സംഭരിക്കുക. 2015ന് ശേഷം ഇതാദ്യമായാണ് കേന്ദ്ര സര്‍ക്കാര്‍ കല്‍ക്കരി ഇറക്കുമതി ചെയ്യുന്നത്.

ഈ സാഹചര്യത്തില്‍ സംസ്ഥാനങ്ങള്‍ പ്രത്യേകം കല്‍ക്കരി ഇറക്കുമതി ചെയ്യേണ്ടതില്ലെന്ന് കേന്ദ്രം നിര്‍ദേശം നല്‍കി. ഇതുമായി ബന്ധപ്പെട്ട നിലവിലെ ടെണ്ടര്‍ നടപടികള്‍ നിര്‍ത്തിവെക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.

 

Latest