Connect with us

National

കോസ്റ്റ് ഗാർഡ് ഹെലികോപ്റ്റർ കടലിൽ ഇടിച്ചിറക്കി അപകടം: മലയാളി ഉൾപ്പെട രണ്ട് ജവാന്മാർക്ക് വീമൃത്യു

കാണാതായ മറ്റൊരാൾക്കായി തിരച്ചിൽ തിരച്ചിൽ തുടരുന്നു

Published

|

Last Updated

ന്യൂഡല്‍ഹി | ഇന്ത്യൻ കോസ്റ്റ് കാർഡിന്റെ ഹെലികോപ്റ്റർ പോർബന്തർ തീരത്ത് അറബിക്കടലിൽ ഇടിച്ചിറക്കിയതിനെ തുടർന്നുണ്ടായ അപകടത്തിൽ മലയാളി പൈലറ്റ് ഉൾപ്പെടെ രണ്ട് ജവാന്മാർക്ക് വീരമൃത്യു. ആലപ്പുഴ മാവേലിക്കരയിൽ പാറക്കടവ് നന്ദനം വീട്ടിൽ വിപിൻ ബാബു (39), കരൺസിങ് എന്നിവരാണ് വീരമൃത്യു വരിച്ചത്. അറബിക്കടലിൽ നടത്തിയ തിരച്ചിലിലാണ് രണ്ട് പേരുടെയും ഭൗതികദേഹം കണ്ടെത്തിയത്. കാണാതായ മറ്റൊരാൾക്കായി തിരച്ചിൽ തിരച്ചിൽ തുടരുകയാണ്. നാലു കപ്പലുകളും രണ്ടു വിമാനങ്ങളുമാണ് തിരച്ചിൽ നടത്തുന്നത്.

തീരസംരക്ഷണസേനയിൽ സീനിയർ ഡെപ്യൂട്ടി കമാൻഡന്‍റ് ആയിരുന്നു വിപിൻ ബാബു. വിപിൻ ബാബുവിന്‍റെ ഭൗതികശരീരം ഇന്ന് രാവിലെ നെടുമ്പാശ്ശേരിയിൽ എത്തിക്കും. ഉച്ചക്ക് ശേഷം വീട്ടുവളപ്പിൽ സംസ്കാര ചടങ്ങുകൾ നടക്കും.

തിങ്കളാഴ്ച രാത്രി 11 മണിയോടെ ഗുജറാത്തിലെ പോര്‍ബന്തര്‍ തീരത്ത് കടലിലാണ് നിയന്ത്രണം നഷ്ടപ്പെട്ട തീരസംരക്ഷണ സേനയുടെ ഹെലികോപ്റ്റർ ഇടിച്ചിറക്കിയത്. രണ്ട് പൈലറ്റുമാർ അടക്കം നാലു പേരാണ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്. ഒരാളെ രക്ഷപ്പെടുത്തിയിരുന്നു. പോർബന്തർ തീരത്ത് നിന്ന് 45 കിലോമീറ്റർ അകലെയുള്ള എണ്ണ ടാങ്കറായ എം.ടി ഹരിലീലയിലേക്ക് രക്ഷാപ്രവര്‍ത്തനത്തിനായി പോകുന്നതിനിടെയായിരുന്നു അപകടം. അടുത്തിടെ ഗുജറാത്തിലുണ്ടായ ചുഴലിക്കാറ്റിൽ 67 പേരെ രക്ഷപ്പെടുത്തിയത് ഈ ഹെലികോപ്റ്ററിലാണ്.