National
കോയമ്പത്തൂര്‍ സ്‌ഫോടനം; അന്വേഷണം എന്‍ ഐ എക്ക് കൈമാറണമെന്ന് ശിപാര്‍ശ ചെയ്ത് തമിഴ്‌നാട്
സ്‌ഫോടനത്തെ തുടര്‍ന്ന് സര്‍ക്കാര്‍ ഉന്നതതല യോഗം വിളിച്ചുചേര്‍ത്തിരുന്നു.
ചെന്നൈ | കോയമ്പത്തൂര്‍ സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട അന്വേഷണം എന്‍ ഐ എക്ക് കൈമാറണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. ഇക്കാര്യം ശിപാര്‍ശ ചെയ്തുകൊണ്ട് അദ്ദേഹം കേന്ദ്ര സര്‍ക്കാറിന് കത്തയച്ചു.
സ്‌ഫോടനത്തെ തുടര്‍ന്ന് സര്‍ക്കാര്‍ ഉന്നതതല യോഗം വിളിച്ചുചേര്‍ത്തിരുന്നു. ഈ യോഗത്തിനു ശേഷമാണ് എന്‍ ഐ എ അന്വേഷണത്തിന് ശിപാര്‍ശ ചെയ്യുന്ന കത്ത് മുഖ്യമന്ത്രി അയച്ചത്.
---- facebook comment plugin here -----