Kerala
കുളിരായി മഴ; കാറ്റില്‍ പലേടത്തും ദുരിതം
മലപ്പുറത്ത് സ്‌കൂളിന്റെ സീലിംഗ് തകര്‍ന്നുവീണു

മലപ്പുറം | സംസ്ഥാനത്ത് ഉച്ചക്ക് ശേഷം ആരംഭിച്ച വേനല്‍ മഴ മലപ്പുറം ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ശക്തമായി. ചൂടിന് കുളിരായി എത്തിയ മഴയോടൊപ്പം കാറ്റും കൂടിയായതോടെ പലേടത്തും ദുരിതം വിതച്ചിരിക്കുകയാണ്. നിലമ്പൂര്‍ ഭാഗത്താണ് മഴ ശക്തമായത്. കോഴിക്കോട്, കണ്ണൂര്‍, വയനാട് ജില്ലകളിലെ വിവിധയിടങ്ങളിലും വൈകിട്ട് മുതല്‍ ശക്തമായ വേനല്‍ മഴയാണ് ലഭിച്ചത്.
മലപ്പുറത്ത് ശക്തമായ മഴയില്‍ സ്‌കൂളിന്റെ മേല്‍ക്കൂരയിലെ സീലിംഗ് തകര്‍ന്ന് വീണു. മലപ്പുറം വണ്ടൂര്‍ വാണിയമ്പലം എല്‍ പി സ്‌കൂളിന്റെ മേല്‍ക്കൂരയുടെ സീലിംഗാണ് തകര്‍ന്നത്. നാലാം ക്ലാസ്സ് വിദ്യാര്‍ഥികളുടെ സെന്റ് ഓഫ് നടക്കുമ്പോഴാണ് സംഭവം.
ശക്തമായ കാറ്റടിച്ചതോടെ കുട്ടികളെ സുരക്ഷിതമായ മറ്റൊരു സ്ഥലത്തേക്ക് മാറ്റുകയായിരുന്നു. ഇതോടെ വന്‍ അപകടമാണ് ഒഴിവായത്. 250ഓളം കുട്ടികളാണ് ഹാളിലുണ്ടായിരുന്നത്.