Saudi Arabia
സഊദിയില്‍ വ്യാഴാഴ്ച വരെ തണുത്ത കാലാവസ്ഥക്കും ശക്തമായ കാറ്റിനും സാധ്യത
ഈ വര്‍ഷത്തെ ഏറ്റവും കുറഞ്ഞ താപനില -5°സെല്‍ഷ്യസ് താരിഫില്‍ രേഖപ്പെടുത്തി

ജിദ്ദ | സഊദിയിലെ താരിഫില്‍ ഈ വര്‍ഷത്തെ ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തി.ഈ വര്‍ഷത്തെ ശൈത്യകാലത്തെ ഏറ്റവും കുറഞ്ഞ താപനിലയായ -5°സെല്‍ഷ്യസാണ് രേഖപ്പെടുത്തിയതായി നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജിയുടെ ഔദ്യോഗിക വക്താവ് ഹുസൈന്‍ അല്‍-ഖഹ്താനി പറഞ്ഞു.
ശൈത്യകാലം അവസാനിരിക്കെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കനത്ത തണുപ്പ് തുടരുകയാണ്. വ്യാഴാഴ്ച വരെ തണുത്ത കാലാവസ്ഥയും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും മാര്‍ച്ച് 1 ന് ശൈത്യകാലം അവസാനിച്ച് വസന്തകാലം ആരംഭിക്കുമെന്നും അറിയിപ്പിലുണ്ട്. ഈ സമയങ്ങളില്‍ താപനില ക്രമേണ 10 ഡിഗ്രി സെല്‍ഷ്യസില്‍ താഴെയായി കുറയും,രാജ്യത്തിന്റെ വടക്ക്, മധ്യ, വടക്കുകിഴക്ക് ഭാഗങ്ങളില്‍ ഈ ആഴ്ചയില്‍ കനത്ത തണുപ്പുള്ള കാലാവസ്ഥയായിരിക്കുമെന്ന് നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു .