Uae
ശീത കാറ്റും തണുപ്പും; മത്സ്യത്തിന്റെ വില ഉയരെ: മത്തിക്ക് വില 19 ദിർഹം, നത്തോലി 35 ദിർഹം
അടുത്ത ദിവസങ്ങളിൽ മത്സ്യ വില വീണ്ടും കൂടുമെന്ന് മേഖലയിൽ പ്രവർത്തിക്കുന്നവർ ആശങ്ക പ്രകടിപ്പിക്കുന്നു.
അബുദബി | രാജ്യത്ത് ശീത കാറ്റും തണുപ്പും കൂടിയതോടെ മത്സ്യ വില മുകളിലോട്ട് ഉയര്‍ന്നു.ഒരു മാസം മുമ്പ് 15 ദിര്‍ഹമായിരുന്ന നത്തോലിക്ക്. ഇന്നലെ മാര്‍ക്കറ്റ് വില 35 ദിര്‍ഹമാണ്. പത്ത് ദിര്‍ഹമിന് താഴെ ഉണ്ടായിരുന്ന അയലക്ക് 19 ദിര്‍ഹമായും വലിയ ചെമ്മീന്‍ 40 ദിര്‍ഹമായും ഉയര്‍ന്നു.
മത്സ്യ ബന്ധനത്തിനായി ബോട്ട് കടലില്‍ പോകാന്‍ കഴിയാത്തതാണ് വില ഉയരാന്‍ കാരണം. അടുത്ത ദിവസങ്ങളില്‍ മത്സ്യ വില വീണ്ടും കൂടുമെന്ന് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ ആശങ്ക പ്രകടിപ്പിക്കുന്നു. മറ്റുള്ള മല്‍സ്യങ്ങളുടെ വില കൂന്തല്‍-34 ദിര്‍ഹം, ഞണ്ട്-30, സീബ്രീം-40, മില്‍ക്ക് ഫിഷ്-23, സുല്‍ത്താന്‍ ഇബ്്‌റാഹിം (പുതിയാപ്പിള കുട്ടന്‍)-25, 22, ജിഷ്-20 തിലാപ്പി -20, മുള്ളന്‍-18, സാല്‍ ജെഷ്-22, നങ്ക്-26, ചേരി-18, സീബാസ്-25, അയക്കൂറ-30, ടൂണ-18, ഏട്ട-15 എന്നിങ്ങനെയാണ് മാര്‍ക്കറ്റ് വില.
മത്സങ്ങളുടെ ലഭ്യത കുറഞ്ഞതോടെ ഇപ്പോള്‍ വിദേശ രാജ്യങ്ങളില്‍ നിന്നും ഇറക്കുമതി മത്സ്യങ്ങളാണ് മാര്‍ക്കറ്റില്‍ കൂടുതലും.റമസാന്‍ മാസം ആസന്നമാകുന്നതോടെ വില ഉയരുന്നത് ആശങ്കയോടെയാണ് മത്സ്യ പ്രേമികള്‍ കാണുന്നത്. ഇറക്കുമതി മത്സ്യങ്ങളേക്കാള്‍ ഇരട്ടിയും മൂന്നിരട്ടിയും വിലയാണ് സ്വദേശി മത്സ്യങ്ങള്‍ക്ക്.
അറബികള്‍ക്ക് പുറമെ മലയാളികളും ഫിലിപ്പീന്‍സ്, ശ്രീലങ്കന്‍ സ്വദേശികളുമാണ് ഏറ്റവും കൂടുതല്‍ മത്സ്യം കഴിക്കുന്നത്. സാധാരണക്കാരുടെ മത്സ്യമായ മത്തിക്കും വില ഉയര്‍ന്ന് തന്നെ, ഇന്നലെ മാര്‍ക്കറ്റില്‍ വില 19 ദിര്‍ഹമാണ്. തണുപ്പ് കുറയാതെ മത്സ്യ വില കുറയില്ലെന്ന് വ്യാപാരികള്‍ പറയുന്നു.