vadakara custody death
വടകര സ്റ്റേഷനിലെ പോലീസുകാര്‍ക്കെതിരെ കൂട്ടനടപടി
സ്റ്റേഷന്‍ വളപ്പില്‍ യുവാവ് മരിച്ച സംഭവത്തില്‍ 66 പോലീസുകാരെയാണ് സ്ഥലം മാറ്റിയത്
കോഴിക്കോട് വടകരയില്‍ പോലീസ് കസ്റ്റഡിയിലെടുത്ത യുവാവ് സ്‌റ്റേഷന്‍ വളപ്പില്‍ കുഴഞ്ഞുവീണ് മരിച്ച സംഭവത്തില്‍ പോലീസുകാര്‍ക്കെതിരെ കൂട്ടനടപടി. വടകര പോലീസ് സ്‌റ്റേഷനിലെ 66 പോലീസുകാരേയും സ്ഥാലംമാറ്റി. സംസ്ഥാനത്ത് അടുത്തകാലത്തൊന്നും ഒരു സ്റ്റേഷനിലെ പോലീസുകാരെ കൂട്ടത്തോടെ സ്ഥലംമാറ്റുന്ന നടപടിയുണ്ടായിട്ടില്ല.
വടകര പൊന്‍മേരി പറമ്പില്‍താഴെ കൊയിലേത്ത് സജീവന്റെ മരണത്തില്‍ പോലീസിന് വീഴ്ച സംഭവിച്ചതായ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. മുഖ്യമന്ത്രിയുടെ ഓഫീസ് നേരിട്ട് ഇടപെട്ടാണ് പോലീസുകാര്‍ക്കെതിരെ നടപടിയെടുത്തതെന്നാണ് വിവരം. യുവാവ് മരിച്ച ദിവസം രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന ഒരു പോലീസുകാരനെ സസ്‌പെന്‍ഡ് ചെയ്തു.
നാല് ദിവസം മുമ്പാണ് കേസിനാസ്പദമായ സംഭവം. സജീവനേയും സുഹൃത്തിനേയും ഇന്നലെ രാത്രി 11:30 ഓടെ വാഹനാപകടക്കേസിനെത്തുടര്‍ന്ന് പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. രോഗിയാണെന്ന് പറഞ്ഞിട്ടും സജീവിനെ പോലീസ് സ്‌റ്റേഷനില്‍ മര്‍ദിച്ചെന്നും, സ്റ്റേഷന് പുറത്ത് കുഴഞ്ഞ് വീണിട്ടും പോലീസ് തിരിഞ്ഞ് നോക്കിയില്ലെന്നുമാണ് സുഹൃത്തുക്കള്‍ പറഞ്ഞത്.
സ്റ്റേഷനില്‍ വെച്ച് തന്നെ സജീവന്‍ നെഞ്ച് വേദനിക്കുന്നു എന്ന് പറഞ്ഞിരുന്നുവെന്നും, എന്നാല്‍ ഗ്യാസിന്റെ പ്രശ്‌നം വല്ലതും ആയിരിക്കുമെന്ന് പറഞ്ഞ് പോലീസ് ഇത് നിസാരവത്ക്ക രിക്കുകയായിരുന്നു എന്നും സുഹൃത്തുക്കള്‍ വ്യക്തമാക്കിയിരുന്നു സുഹൃത്തുക്കള്‍ ചേര്‍ന്ന് സജീവനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.