Connect with us

Kerala

പുതുശ്ശേരി സി പി ഐ എമ്മില്‍ കൂട്ട നടപടി

ബാങ്ക് ക്രമക്കേടും പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയാതായും കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി

Published

|

Last Updated

പാലക്കാട് | പുതുശ്ശേരി സി പി ഐ എമ്മില്‍ കൂട്ട നടപടി. കണ്ണാടി സര്‍വ്വീസ് സഹകരണ ബാങ്ക് പ്രശന്ങ്ങളുമായി ബന്ധപ്പെട്ടാണ് നടപടി. ഒരാളെ പുറത്താക്കി. നാല് പേരെ സസ്‌പെന്റ് ചെയ്യും. രണ്ടുപേരെ തരം താഴ്ത്തും. 13 പേര്‍ക്ക് താക്കീത് നല്‍കാനും തീരുമാനമായി. സര്‍വ്വീസ് സഹകരണ ബാങ്ക് ക്രമക്കേടും പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയാതായും കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.

കണ്ണാടി ലോക്കല്‍ കമ്മിറ്റി അംഗവും സര്‍വ്വീസ് സഹകരണ ബാങ്ക് സെക്രട്ടറിയുമായ വി സുരേഷിനെയാണ് പുറത്താക്കുന്നത്. ഇയാള്‍ ഏരിയാ കമ്മിറ്റിയില്‍ നിന്ന് പുറത്താവും. ബാങ്ക് മുന്‍ ഭരണ സമിതി അംഗങ്ങളായ ആര്‍ ചന്ദ്രശേഖരന്‍, വി ഗോപിനാഥന്‍, വി പത്മനാഭന്‍, എസ് ഉണ്ണികൃഷ്ണന്‍ എന്നിവരെ ആറ് മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്യാനും തീരുമാനമായി.

ഏലപ്പുള്ളി പഞ്ചായത്ത് മുന്‍ പ്രസിഡന്റ് വി ഹരിദാസ്, പുതുശ്ശേരി പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ഉണ്ണി കൃഷ്ണന്‍ എന്നിവരെ ബ്രാഞ്ചിലേക്ക് തരം താഴ്ത്തി. കൊടുമ്പ് ഏരിയാ കമ്മിറ്റി അംഗം രാജന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ നടപടിക്കും തീരുമാനമായിട്ടുണ്ട്.

സംസ്ഥാന കമ്മിറ്റി അംഗം എന്‍ എന്‍ കൃഷ്ണദാസിന്റെ സാനിധ്യത്തിലായിരുന്നു യോഗം.