Connect with us

നാടിന്റെ പൊതുവായ അതിജീവനത്തിനുള്ള കൂട്ടായ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജം പകരുന്നതാവണം ഇത്തവണത്തെ സ്വാതന്ത്ര്യദിനാഘോഷമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സ്വാതന്ത്ര്യദിന പരേഡിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി സംസ്ഥാനത്തും വിവിധ പരിപാടികള്‍ നടന്നു.

തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പതാക ഉയര്‍ത്തി.
ഇത്തവണ വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ അതീവ ദുഃഖത്തിലാണ് സ്വാതന്ത്ര്യദിനാഘോഷം നടക്കുന്നതെന്നു മുഖ്യമന്ത്രി പറഞ്ഞു. വിഷമിച്ചിരുന്നാല്‍ മതിയാകില്ല, നമുക്ക് അതിജീവിക്കണം. ശാസ്ത്ര സാങ്കേതിക രംഗങ്ങളില്‍ നേട്ടങ്ങള്‍ ഉണ്ടെന്നു പറയുമ്പോഴും ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ പോലും പ്രകൃതിദുരന്തങ്ങളെ മുന്‍കൂട്ടി പ്രവചിക്കാനും ജനങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണം ഉറപ്പുവരുത്തുന്ന വിധത്തില്‍ അവക്കെതിരെ പ്രതിരോധം തീര്‍ക്കാന്‍ രാജ്യത്തിന് കഴിയുന്നില്ല. പൊതുവായ മുന്നറിയിപ്പുകള്‍ അല്ല, കൃത്യമായ പ്രവചനങ്ങളാണ് ദുരന്തങ്ങളെ പ്രതിരോധിക്കാന്‍ ഉപകരിക്കുക.