Ongoing News
ലഹരിക്കെതിരെ ജുമുഅ നിസ്കാര ശേഷം കൂട്ട പ്രതിജ്ഞ
'അറിയുക, പൊരുതുക, മദ്യം, മയക്കുമരുന്ന് മാനവരാശിയുടെ വിപത്ത്'

പത്തനംതിട്ട | പത്തനംതിട്ട മുസ്‌ലിം ജമാഅത്തിന്റെ നേതൃത്വത്തില്‍ റമസാനിലെ ആദ്യ വെള്ളിയാഴ്ച ജുമുഅ നിസ്കാര ശേഷം ലഹരിക്കെതിരെ ബോധവത്കരണവും കൂട്ട പ്രതിജ്ഞയും നടത്തി. ‘അറിയുക, പൊരുതുക, മദ്യം, മയക്കുമരുന്ന് മാനവരാശിയുടെ വിപത്ത്’ എന്ന പ്രമേയത്തിലായിരുന്നു ബോധവത്കരണം.
ജമാഅത്ത് പ്രസിഡന്റ് എച്ച് ഷാജഹാൻ അധ്യക്ഷത വഹിച്ചു. ജമാഅത്ത് ചീഫ് ഇമാം അബ്ദുല്‍ ഷുക്കൂര്‍ മൗലവി ജമാഅത്ത് അംഗങ്ങള്‍ക്ക് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വിദ്യാർഥികളും മുതിർന്നവരുമുൾപ്പെടെ പങ്കാളികളായി.
---- facebook comment plugin here -----