Connect with us

Kerala

മുണ്ടക്കൈ ദുരന്തബാധിതർക്കുള്ള കിറ്റ് വിതരണം നിർത്തിവെക്കാൻ കലക്ടറുടെ നിർദേശം

കിറ്റിലെ വസ്തുക്കളുടെ പഴക്കവും ഗുണനിലവാരക്കുറവും സംബന്ധിച്ച് നിരവധി പരാതികൾ ലഭിച്ചതോടെയാണ് ഈ നടപടി.

Published

|

Last Updated

കൽപ്പറ്റ | ചൂരൽമല-മുണ്ടക്കൈ ദുരന്തബാധിതർക്ക് വിതരണം ചെയ്യുന്ന കിറ്റുകളുടെ ഗുണനിലവാരം സംബന്ധിച്ച് ഗുരുതര ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിൽ കിറ്റ് വിതരണം നിർത്തിവയ്ക്കാൻ ജില്ലാ കലക്ടർ മേപ്പാടി പഞ്ചായത്തിന് നിർദ്ദേശം നൽകി. കിറ്റിലെ വസ്തുക്കളുടെ പഴക്കവും ഗുണനിലവാരക്കുറവും സംബന്ധിച്ച് നിരവധി പരാതികൾ ലഭിച്ചതോടെയാണ് ഈ നടപടി.

ഇനി മുതൽ ഗുണനിലവാരം പരിശോധിച്ച് ഉറപ്പാക്കിയ ശേഷം മാത്രമേ കിറ്റുകൾ വിതരണം ചെയ്യാവൂ എന്നാണ് നിർദ്ദേശം. ശേഷിക്കുന്ന കിറ്റുകളുടെ ഗുണനിലവാരം ഭക്ഷ്യ സുരക്ഷാ വകുപ്പ് വിശദമായി പരിശോധിക്കും.

കിറ്റിന്റെ ഗുണനിലവാരം സംബന്ധിച്ച ആശങ്കകൾക്കിടെ വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തബാധിതർ താമസിക്കുന്ന ഫ്ലാറ്റിൽ ഭക്ഷ്യവിഷബാധ സംഭവിച്ചതായി പരാതി ഉയർന്നിരുന്നു. കുന്നംപറ്റയിലെ ഒരു വാടക ഫ്ലാറ്റിൽ താമസിക്കുന്ന മൂന്ന് കുട്ടികൾക്ക് ഭക്ഷ്യവിഷബാധയേറ്റതായാണ് പരാതി.

---- facebook comment plugin here -----

Latest