Ongoing News
ശ്രീറാം വെങ്കിട്ടരാമന്റെ കലക്ടര്‍ നിയമനം നീതി വ്യവസ്ഥയോടുള്ള പരിഹാസം: ഐ സി എഫ് കിഴക്കന്‍ പ്രവിശ്യാ കമ്മിറ്റി
പ്രതി കുറ്റവാളിയാണെന്ന് അറിഞ്ഞിട്ടും കൊലക്കേസ് പ്രതിയെ ഉന്നതാധികാരമുള്ള പദവികളില്‍ പ്രതിഷ്ഠിക്കുന്നത് ഒരു ജനകീയ സര്‍ക്കാരിന് ഭൂഷണമല്ലെന്നും നിയമനം പിന്‍വലിക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.

ദമാം | സിറാജ് തിരുവനന്തപുരം യൂനിറ്റ് ചീഫായിരുന്ന കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കലക്ടറാക്കി ജുഡീഷ്യല്‍ മജിസ്ട്രേറ്റിന്റെ അധികാര പദവിയില്‍ നിയമിച്ച സംസ്ഥാന സര്‍ക്കാര്‍ തീരുമാനം ജനാധിപത്യത്തോടും നീതി വ്യവസ്ഥയോടുമുള്ള പരിഹാസമാണെന്ന് ഐ സി എഫ് കിഴക്കന്‍ പ്രവിശ്യാ കമ്മിറ്റി ആരോപിച്ചു.
പ്രതി കുറ്റവാളിയാണെന്ന് അറിഞ്ഞിട്ടും കൊലക്കേസ് പ്രതിയെ ഉന്നതാധികാരമുള്ള പദവികളില്‍ പ്രതിഷ്ഠിക്കുന്നത് ഒരു ജനകീയ സര്‍ക്കാരിന് ഭൂഷണമല്ലെന്നും നിയമനം പിന്‍വലിക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു. സര്‍ക്കാരിന്റെ നിലപാടില്‍ പ്രതിഷേധിച്ച് കേരള മുസ്ലിം ജമാഅത്ത് നടത്തുന്ന പ്രതിഷേധ സമരങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കൊണ്ട് സെന്‍ട്രല്‍ തലങ്ങളില്‍ പ്രതിഷേധ കൂട്ടായ്മകള്‍ സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു.
യോഗത്തില്‍ പ്രസിഡന്റ് കോയ സഖാഫി അധ്യക്ഷത വഹിച്ചു. സൈനുദ്ധീന്‍ മുസ്ലിയാര്‍ വാഴവാറ്റ, ഹാരിസ് ജൗഹരി. റഹീം മഹ്ളരി, അന്‍വര്‍ കളറോഡ് പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി അഷ്റഫ് കരുവന്‍പോയില്‍ സ്വാഗതവും ശരീഫ് മണ്ണൂര്‍ നന്ദിയും പറഞ്ഞു.