Connect with us

Bahrain

കലാലയം പരിസ്ഥിതി ഫോട്ടോഗ്രാഫി മത്സരം പ്രജുല്‍ ടി പ്രകാശിന് ഒന്നാം സ്ഥാനം

ബഹ്‌റൈന്‍ കേരള സമാജം സാഹിത്യ വിഭാഗം സിക്രട്ടറി ഫിറോസ് തിരുവത്ര പ്രജുലിന് അവാര്‍ഡ് നല്‍കി.

Published

|

Last Updated

മനാമ| ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് രിസാല സ്റ്റഡി സര്‍ക്കിള്‍ കലാലയം സാംസ്‌കാരിക വേദി നടത്തിയ ‘ഇക്കോ വൈബ്’ പരിസ്ഥിതി ക്യാമ്പയനിന്റെ ഭാഗമായി ബഹ്‌റൈന്‍ പ്രവാസി മലയാളികള്‍ക്കായി സംഘടിപ്പിച്ച ഫോട്ടോഗ്രാഫി മത്സരത്തില്‍ പ്രജുല്‍ ടി പ്രകാശിന് ഒന്നാം സ്ഥാനം. ബഹ്റൈനിലെ പ്രവാസികളില്‍ നിന്നും നിരവധി എന്‍ട്രികള്‍ വന്ന മത്സരത്തില്‍ ഏറ്റവും മികച്ചതും പരിസ്ഥിതി പാഠങ്ങള്‍ നല്‍കുന്നതുമായ ചിത്രം പ്രജുലിന്റേതാണെന്ന് ജൂറി വിലയിരുത്തി.

ഇക്കോ വൈബ് ക്യാമ്പയിന്റെ ഭാഗമായി ബഹ്റൈനിലെ വിവിധ ഭാഗങ്ങളില്‍ പരിസ്ഥിതി സൗഹൃദ സംഗമങ്ങള്‍, ബോധവത്കരണം, ക്വിസ് മത്സരം, തുടങ്ങി വ്യത്യസ്തങ്ങളായ പദ്ധതികള്‍ നടത്തിയിരുന്നു.

ബഷീര്‍ ഓര്‍മ ദിനത്തിന്റെ ഭാഗമായി മാങ്കോസ്റ്റിന്‍ എന്ന പേരില്‍ മുഹറഖ് കലാലയം സാംസ്‌കാരിക വേദി ഗുദൈബിയ്യയില്‍ വെച്ച് നടത്തിയ പരിപാടിയില്‍ വെച്ച് ബഹ്‌റൈന്‍ കേരള സമാജം സാഹിത്യ വിഭാഗം സിക്രട്ടറി ഫിറോസ് തിരുവത്ര പ്രജുലിന് അവാര്‍ഡ് നല്‍കി. രിസാല സ്റ്റഡി സര്‍ക്കിള്‍ നാഷനല്‍ ചെയര്‍മാന്‍ ശിഹാബ് പരപ്പ, അഡ്വ. ശബീര്‍, മുഹമ്മദ് കുലുക്കല്ലൂര്‍, ബിജി തോമസ്, ഫസല്‍ ശിവപുരം, ഷബീര്‍ വടകര, അഷ്‌റഫ് മങ്കര, സ്വഫ് വാന്‍ സഖാഫി, പങ്കെടുത്തു

 

 

Latest