National
ഹിമാചലില്‍ വിനോദയാത്രക്ക് പോയ കോളജ് സംഘം മണ്ണിടിച്ചിലില്‍ കുടുങ്ങി
നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കോളജ് അധികൃതര്‍ അറിയിച്ചു.

ഷിംല | വിനോദയാത്രക്ക് പോയ കോളജ് വിദ്യാര്‍ഥികളും അധ്യാപകരും മണ്ണിടിച്ചിലില്‍ ഹിമാചലില്‍ കുടുങ്ങി.ചീമേനി എന്‍ജിനിയറിങ് കോളജിലെ മൂന്നാം വര്‍ഷ കമ്പ്യൂട്ടര്‍ സയന്‍സിലെ വിദ്യാര്‍ഥികളാണ് കുളു മണാലിയില്‍ കുടുങ്ങിയത്.ഗ്രീന്‍ മണാലി ടോള്‍ പ്ലാസക്ക് സമീപമാണ് മണ്ണിടിഞ്ഞത്.
ഫെബ്രുവരി 20നാണ് ഇവര്‍ വിനോദയാത്രക്ക് പുറപ്പെട്ടത്.വിനോദയാത്ര ഒഴിവാക്കി ന്യൂഡല്‍ഹിയിലേക്ക് മടങ്ങവേ ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്. പാറക്കല്ലുകളും മരങ്ങളും മണ്ണും റോഡിലേക്ക് ഇടഞ്ഞുവീഴുകയായിരുന്നു.
20 ആണ്‍കുട്ടികളും 23 പെണ്‍കുട്ടികളും രണ്ട് അധ്യാപകരും മൂന്ന് ഗൈഡുകളും രണ്ട് ബസ് ജീവനക്കാരും അടക്കം 50 അംഗം സംഘമാണ് റോഡില്‍ കുടുങ്ങിയത്. റോഡിലെ മണ്ണ് നീക്കംചെയ്യാന്‍ തുടങ്ങിയിട്ടുണ്ട്.നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കോളജ് അധികൃതര്‍ അറിയിച്ചു.