Kerala
കോളജ് പ്രിന്‍സിപ്പല്‍മാരും പുറത്തേക്ക്; നടപടിയുമായി അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍
അനധികൃതമായി നിയമിതരായ 12 പ്രിന്‍സിപ്പല്‍മാരുടെ നിയമനം റദ്ദാക്കി.
തിരുവനന്തപുരം | പ്രിയ വര്‍ഗീസിനു പിന്നാലെ കോളജ് പ്രിന്‍സിപ്പല്‍മാരും പുറത്തേക്ക്. അനധികൃതമായി നിയമിതരായ 12 പ്രിന്‍സിപ്പല്‍മാരുടെ നിയമനം അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ റദ്ദാക്കി. ഇവരില്‍ ഒമ്പത് പേര്‍ വിരമിച്ചവരാണ്.
യു ജി സി ചട്ടങ്ങള്‍ ലംഘിച്ച് നിയമനങ്ങള്‍ നടത്തിയതിനാലാണ് നടപടി. പുറത്താക്കപ്പെട്ടവര്‍ ലഭിച്ച ആനുകൂല്യങ്ങള്‍ തിരിച്ചു നല്‍കേണ്ടി വരും. ഇടത് സംഘടനാ നേതാവും പുറത്താക്കപ്പെട്ടവരിലുണ്ട്.
---- facebook comment plugin here -----