Connect with us

Kerala

കൊയിലാണ്ടിയില്‍ കോളജ് വിദ്യാര്‍ഥിക്ക് മര്‍ദനം; എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറിയടക്കം 20 പേര്‍ക്കെതിരെ കേസ്

ആശുപത്രിയിലേക്ക് എത്തിച്ചവര്‍ ബൈക്കപകടമാണെന്നാണ് പറഞ്ഞത്

Published

|

Last Updated

കോഴിക്കോട്  | കൊയിലാണ്ടിയില്‍ കോളജ് വിദ്യാര്‍ഥിക്ക് മര്‍ദനമേറ്റ സംഭവത്തില്‍ 20 ലധികം പേര്‍ക്കെതിരെ കേസെടുത്ത് പോലീസ്. കോളജ് യൂണിയന്‍ ചെയര്‍മാന്‍ , എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി എന്നിവരെയും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്

നാല് എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്ക് പുറമെ കണ്ടാലറിയാവുന്ന 20 പേര്‍ക്ക് എതിരെയാണ് കേസ് എടുത്തിരിക്കുന്നത്. എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി വ്യക്തി വൈരാഗ്യത്തില്‍ മര്‍ദിച്ചതാണെന്നാണ് എഫ്ഐആറില്‍ പറയുന്നത്.

വിദ്യാര്‍ഥികള്‍ നോക്കി നില്‍ക്കെയാണ് കൊല്ലം ആര്‍ ശങ്കര്‍ മെമ്മോറിയല്‍ എസ്എന്‍ഡിപി കോളജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥി അമലിനാണ് മര്‍ദനമേറ്റത്. റാഗിംഗ് നടത്തി എന്നാരോപിച്ചായിരുന്നു മര്‍ദനം. രണ്ടാഴ്ച മുന്‍പ് കോളജിലെ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയും ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയുമായ അനുനാധിനെ ഒരു കൂട്ടം സീനിയര്‍ വിദ്യാര്‍ഥികള്‍ മര്‍ദിച്ചിരുന്നു. അതിനു നേതൃത്വം നല്‍കിയത് അമല്‍ ആണെന്ന് ആരോപിച്ചാണ് 20ലധികം വിദ്യാര്‍ഥികളുടെ ഇടയില്‍വെച്ച് ക്രൂരമായി മര്‍ദിച്ചത്. മൂക്കിനും കണ്ണിനും മുഖത്തും പരുക്കേറ്റ അമല്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടി.അക്രമികള്‍ തന്നെയാണ് അമലിനെ ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയിലേക്ക് എത്തിച്ചവര്‍ ബൈക്കപകടമാണെന്നാണ് പറഞ്ഞത്. മര്‍ദനം മനഃപൂര്‍വം മറച്ചുവച്ചെന്ന് കുടുംബം ആരോപിച്ചു.

Latest