National
ആന്ധ്രപ്രദേശില്‍ കോളജ് വിദ്യാര്‍ഥി മൂന്നാംനിലയില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തു
സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി
ഹൈദരാബാദ് | ആന്ധ്രപ്രദേശില്‍ കോളജ് വിദ്യാര്‍ഥി മൂന്നാംനിലയില്‍ നിന്നും ചാടി ആത്മഹത്യ ചെയ്ത നിലയില്‍.നാരായണ കോളജിലെ വിദ്യാര്‍ഥി ആണ് മരിച്ചത്.
വിദ്യാര്‍ഥി കെട്ടിട്ടത്തിന് മുകളില്‍ നിന്നും ചാടുന്ന ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങള്‍ ക്യാമറയില്‍ പതിഞ്ഞു.
രാവിലെ ക്ലാസില്‍ നിന്നും ഇറങ്ങിയ വിദ്യാര്‍ഥി മൂന്നാം നിലയിലെ സണ്‍ഷേഡില്‍ നില്‍ക്കുന്നതും ശേഷം താഴേയ്ക്ക് ചാടുന്നതുമാണ് സിസിടിവി ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാകുന്നത്. മരണകാരണം വ്യക്തമല്ല.സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി.
---- facebook comment plugin here -----