STUDENT ATTACK CASE
നാദാപുരത്ത് കോളജ് വിദ്യാര്‍ഥിനിക്ക് വെട്ടേറ്റു
അക്രമം നടത്തിയ യുവാവ് സ്വയം കൈഞ്ഞരമ്പ് മുറിച്ചു

കോഴിക്കോട് | ജില്ലയിലെ നാദാപുരത്ത് കോളജ് വിദ്യാര്‍ഥിനിയെ വെട്ടിയ ശേഷം യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു. നാദാപുരം എം ഇ ടി കോളജിലെ ബികോം വിദ്യാര്‍ഥിനിയായ പേരോട് സ്വദേശിനിക്കാണ് വെട്ടേറ്റത്. ദേഹമാസകലം വെട്ടേറ്റ പെണ്‍കുട്ടിയെ ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പെണ്‍കുട്ടിയെ ആക്രമിച്ച ശേഷം യുവാവ് സ്വയം കൈഞ്ഞരമ്പ് മുറിക്കുകയായിരുന്നു. ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.
റഫ്‌നാസ് എന്ന യുവാവാണ് അക്രമം നടത്തിയത്. കോളജ് വിട്ടുവരുന്ന പെണ്‍കുട്ടിയും യുവാവും തമ്മില്‍ വാക്കേറ്റമുണ്ടായി. തുടര്‍ന്നാണ് കൊടുവാള്‍ ഉപയോഗിച്ച് യുവാവ് പെണ്‍കുട്ടിയെ ആക്രമിച്ചത്. തുടര്‍ന്ന് ഇയാള്‍ സ്വയം തന്റെ ഇടതുകയ്യുടെ ഞരമ്പ് മുറിച്ചു. രണ്ട് പേരും പ്ലസ് ടൂ മുതല്‍ ഒരുമിച്ച് പഠിച്ചവരാണെന്ന് പോലീസ് പറയുന്നു.
---- facebook comment plugin here -----