Kerala
കൊല്ലത്ത് കോളജ് വിദ്യാര്‍ഥിയെ വീട്ടില്‍ കയറി കുത്തിക്കൊലപ്പെടുത്തി; പ്രതി ജീവനൊടുക്കി
ഉളിയക്കോവില്‍ സ്വദേശി ഫെബിന്‍ ജോര്‍ജ് ഗോമസ് (21) ആണ് കൊല്ലപ്പെട്ടത്. പ്രതിയായ നീണ്ടകര സ്വദേശി തേജസ് രാജ് (24) ജീവനൊടുക്കി.

കൊല്ലം | ഉളിയക്കോവിലില്‍ കോളജ് വിദ്യാര്‍ഥിയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം പ്രതി ജീവനൊടുക്കി. ഉളിയക്കോവില്‍ സ്വദേശി ഫെബിന്‍ ജോര്‍ജ് ഗോമസ് (21) ആണ് കൊല്ലപ്പെട്ടത്. വീട്ടില്‍ കയറിയാണ് കൊലപാതകം.
പ്രതിയായ നീണ്ടകര സ്വദേശി തേജസ് രാജ് (24) പിന്നീട് ജീവനൊടുക്കുകയായിരുന്നു. ഇയാളുടെ മൃതദേഹം റെയില്‍വേ ട്രാക്കില്‍ കണ്ടെത്തുകയായിരുന്നു. ട്രെയിനിടിച്ചാണ് മരണം.
കാറിലെത്തിയാണ് തേജസ് രാജ് കൃത്യം നടത്തിയത്. കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല. മുഖം മറച്ചാണ് പ്രതിയെത്തിയത്. ആദ്യം ഗോമസിന്റെ പിതാവ് ജോര്‍ജ് ഗോമസിനെയാണ് ആക്രമിച്ചത്. പരുക്കേറ്റ ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഗോമസിനെ രക്ഷിക്കാനായില്ല. ഫെബിനെ കൊലപ്പെടുത്താന്‍ തേജസ് എത്തിയ കാര്‍ റെയില്‍വേ പാതക്ക് സമീപം നിര്‍ത്തിയിട്ട നിലയില്‍ കണ്ടെത്തി.