Connect with us

cyber fraud

കോളജ് വിദ്യാര്‍ഥിനി 6 ലക്ഷം രൂപയുടെ സൈബര്‍ തട്ടിപ്പിനിരയായി

21 കാരിയാണ് തട്ടിപ്പിനിരയായത്.

Published

|

Last Updated

മുംബൈ | 21 കാരിയായ കോജ് വിദ്യാര്‍ഥിനിക്ക് സൈബര്‍ തട്ടിപ്പ് മുഖേന 6 ലക്ഷത്തിലധികം രൂപ നഷ്ടപ്പെട്ടു. മുംബൈയിലെ സബര്‍ബന്‍ ബാന്ദ്രയിലാണ് സംഭവം.

പരാതിക്കാരിക്ക് മാര്‍ച്ച് 19 ന് നരന്‍കുമാര്‍ എന്ന യുവാവില്‍ നിന്ന് ഒരു ടെലിഗ്രാം സന്ദേശം ലഭിച്ചുവെന്നും സിനിമയുമായി ബന്ധപ്പെട്ട ഒരു വെബ്‌സൈറ്റില്‍ ക്ലിക്കുചെയ്താല്‍ പണം സമ്പാദിക്കാമെന്നു പറഞ്ഞെന്നും വിദ്യാര്‍ത്ഥിനി പറയുന്നു. തുടര്‍ന്ന് വിദ്യാര്‍ത്ഥിനി യുവാവ് പറഞ്ഞ ലിങ്കില്‍ കയറുകയും ശേഷം ബാങ്ക് അക്കൗണ്ടിലേക്ക് പണം ലഭിക്കുകയും ചെയ്തു.എന്നാല്‍ കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം, ഒരു സ്ത്രീ വിളിച്ച് മുമ്പ് ചെയ്ത അതേ കാര്യം ചെയാന്‍ ആവശ്യപ്പെട്ടു. അതിന് വേണ്ടി പണം നിക്ഷേപിക്കണമെന്നും അതിലൂടെ മികച്ച വരുമാനം നല്‍കാമെന്നും വാഗ്ദാനം ചെയ്തു.വിദ്യാര്‍ത്ഥിനി 6 ലക്ഷം രൂപയിലധികം നല്‍കിയെങ്കിലും വരുമാനം ലഭിച്ചില്ല. പിന്നീട് പരാതിക്കാരി അയച്ച സന്ദേശങ്ങളോട് പുരുഷനും സ്ത്രീയും പ്രതികരിക്കാത്തതിനെ തുടര്‍ന്ന് അവര്‍ പരാതിയുമായി ബാന്ദ്ര പോലീസ് സ്റ്റേഷനെ സമീപിച്ചു.

കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നും ബാന്ദ്ര പോലീസ് പറഞ്ഞു.

Latest