SSF Kerala
കോളേജുകള്‍ തുറന്നു; വിദ്യാര്‍ത്ഥികളെ വരവേറ്റ് എസ് എസ് എഫ്
വര്‍ഗ്ഗീയ ചിന്താഗതികള്‍ വളര്‍ന്ന് വരുന്ന പുതിയ കാലത്ത് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ സൗഹാര്‍ദ്ദം രൂപപ്പെടുത്തുന്നതിന്റെ പ്രാധാന്യം ഉണര്‍ത്തി'Let's SmileIt's Charity'എന്ന തലകെട്ടില്‍ അമിഗോസ് എന്ന പേരിലാണ് വരവേല്‍പ്പ് നല്‍കിയത്
കോട്ടക്കല്‍ | നീണ്ട ഇടവേളക്കു ശേഷം കോളേജുകളും സര്‍വകലാശാല ക്യാംപസുകളും തുറന്നപ്പോള്‍ എസ് എസ് എഫ് വിദ്യാര്‍ത്ഥികള്‍ക്ക് സൗഹൃദവരവേല്‍പ്പ് ഒരുക്കി.
എസ് എസ് എഫ് മലപ്പുറം വെസ്റ്റ് ജില്ലാ കാമ്പസ് സിന്‍ണ്ടിക്കേറ്റിനു കീഴില്‍ ജില്ലയിലെ അമ്പതിലധികം കാമ്പസുകളിലാണ് പ്രോഗ്രാം നടന്നത്.
വലിയ ഇടവേളക്ക് ശേഷം സുഹൃത്തുക്കളെ നേരില്‍ കാണുന്നതിന്റെ വലിയ സന്തോഷത്തില്‍ വിദ്യാര്‍ത്ഥികള്‍കൊപ്പം എസ് എസ് എഫ് പങ്ക്‌ചേര്‍ന്നു. വര്‍ഗ്ഗീയ ചിന്താഗതികള്‍ വളര്‍ന്ന് വരുന്ന പുതിയ കാലത്ത് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ സൗഹാര്‍ദ്ദം രൂപപ്പെടുത്തുന്നതിന്റെ പ്രാധാന്യം ഉണര്‍ത്തി’Let’s SmileIt’s Charity’എന്ന തലകെട്ടില്‍ അമിഗോസ് എന്ന പേരിലാണ് വരവേല്‍പ്പ് നല്‍കിയത്. അമിഗോസിന്റെ ഭാഗമായി കാമ്പസ് പരിസരം അലങ്കരിക്കുകയും സൗഹൃദ സന്ദേശം നല്‍കുന്ന പോസ്റ്ററുകള്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തു. ജില്ലാ,ഡിവിഷന്‍ കാമ്പസ് ചേമ്പര്‍ അംഗങ്ങള്‍ വരവേല്‍പ്പിനു നേതൃത്വം നല്‍കി.