Connect with us

National

അഭിഭാഷകന്‍ കെ വി വിശ്വനാഥിനെ സുപ്രീംകോടതി ജഡ്ജിയാക്കാന്‍ കൊളീജിയം ശിപാര്‍ശ

ആന്ധ്ര ഹൈക്കോടതിയിലെ ജസ്റ്റിസ് പി കെ മിശ്രയെയും കൊളീജിയം ശിപാര്‍ശ ചെയ്തിട്ടുണ്ട്.

Published

|

Last Updated

ന്യൂഡല്‍ഹി |  മലയാളി അഭിഭാഷകന്‍ കെ വി വിശ്വനാഥിനെ സുപ്രീംകോടതി ജഡ്ജിയാക്കാന്‍ കൊളീജിയം ശിപാര്‍ശ. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന കൊളീജിയത്തിന്റേതാണ് ശിപാര്‍ശ. ആന്ധ്ര ഹൈക്കോടതിയിലെ ജസ്റ്റിസ് പി കെ മിശ്രയെയും കൊളീജിയം ശിപാര്‍ശ ചെയ്തിട്ടുണ്ട്.

ജഡ്ജിമാരായ ദിനേശ് മഹേശ്വരി, എം ആര്‍ ഷാ എന്നിവരുടെ ഒഴിവിലേക്കാണ് ശുപാര്‍ശ. നിലവില്‍ 32 ജഡ്ജിമാരാണ് സുപ്രീംകോടതിയിലുള്ളത്. 34 ആണ് അനുവദനീയമായ അംഗബലം. ഇതോടെയാണ് മുതിര്‍ന്ന അഭിഭാഷകന്‍ കെ വി വിശ്വനാഥിനെയും ജസ്റ്റിസ് പി കെ മിശ്രയെയും കൊളീജിയം ശിപാര്‍ശ ചെയ്തത്.

വിശ്വനാഥന്‍ കോയമ്പത്തൂര്‍ ലോ കോളജില്‍ നിന്നും ഭാരതിയാര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും നിയമ ബിരുദം സ്വന്തമാക്കി. തമിഴ്‌നാട്ടിലെ ബാര്‍ കൗണ്‍സിലില്‍ എന്റോള്‍ ചെയ്തു.

2009ല്‍ മുതിര്‍ന്ന അഭിഭാഷകനായി നിയമിതനായി. കൊളീജിയം ശിപാര്‍ശ കേന്ദ്രം അംഗീകരിച്ചാല്‍ ചീഫ് ജസ്റ്റീസാകുമെന്ന് കരുതപ്പെടുന്ന ജസ്റ്റീസ് ജെ ബി പര്‍ദിവാല 2030 ഓഗസ്റ്റില്‍ വിരമിക്കുന്ന മുറയ്ക്ക് വിശ്വനാഥന്‍ ചീഫ് ജസ്റ്റീസാകും. ജസ്റ്റീസ് കെ ജി ബാലകൃഷ്ണന് ശേഷം ചീഫ് ജസ്റ്റീസ് പദവിയില്‍ എത്തുന്ന അടുത്ത മലയാളിയെന്ന ഖ്യാതിയും അദ്ദേഹത്തിന് സ്വന്തമാകും. ചീഫ് ജസ്റ്റീസ് പദവിയില്‍ അദ്ദേഹത്തിന് ഒമ്പത് മാസം സേവനകാലയളവുണ്ടാകും.

Latest