Connect with us

Kerala

സ്വര്‍ണക്കടത്ത് സംഘത്തിന് ഒത്താശ; സി ഐ എസ് എഫ് അസിസ്റ്റന്റ് കമാന്‍ഡന്റ് നവീന്‍ കസ്റ്റഡിയില്‍

നവീന്‍ താമസിക്കുന്ന ഫ്‌ളാറ്റില്‍ കൊണ്ടോട്ടി ഡി വൈ എസ് പിയുടെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനക്കു ശേഷമായിരുന്നു നടപടി.

Published

|

Last Updated

കോഴിക്കോട് | സ്വര്‍ണക്കടത്ത് സംഘത്തിന് ഒത്താശ ചെയ്ത സംഭവത്തില്‍ സി ഐ എസ് എഫ് അസിസ്റ്റന്റ് കമാന്‍ഡന്റ് നവീനിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കരിപ്പൂര്‍ വിമാനത്താവളത്തിലൂടെ സ്വര്‍ണം കടത്തുന്നതിന് ഒത്താശ ചെയ്ത കേസിലാണ് ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്.

നവീന്‍ താമസിക്കുന്ന ഫ്‌ളാറ്റില്‍ കൊണ്ടോട്ടി ഡി വൈ എസ് പിയുടെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനക്കു ശേഷമായിരുന്നു നടപടി.

നവീനിനെ കൊണ്ടോട്ടി ഡി വൈ എസ് പിയുടെ ഓഫീസിലേക്കു കൊണ്ടുപോയി. മലപ്പുറം എസ് പി ഇവിടെയെത്തി ഇയാളെ ചോദ്യം ചെയ്യുമെന്നാണ് വിവരം. നവീനിനെതിരെ അഴിമതി നിരോധന നിയമ പ്രകാരം പോലീസ് കേസെടുത്തിരുന്നു. കസ്റ്റംസിലെ ഒരു ഉദ്യോഗസ്ഥനും സംഭവത്തില്‍ പങ്കുണ്ടെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

 

Latest