Connect with us

Uae

ദുബൈ വിമാനത്താവളത്തിൽ പാർക്കിങ്ങുകൾക്ക് കളർ കോഡുകൾ

4.49 കോടി യാത്രക്കാരുമായി ദുബൈ റെക്കോർഡിട്ടു

Published

|

Last Updated

ദുബൈ | ദുബൈ ഇന്റർനാഷണൽ എയർപോർട്ടിലെ വിശാലമായ പാർക്കിംഗ് സ്ഥലങ്ങളിൽ വാഹനം കണ്ടെത്താൻ പുതിയ സംവിധാനം വരുന്നു. കളർ-കോഡഡ് കാർ പാർക്കുകൾ ഉൾപ്പെടെയുള്ള പുതിയ രീതികളാണ് എയർപോർട്ടിൽ വരും മാസങ്ങളിൽ അവതരിപ്പിക്കുകയെന്ന് എയർപോർട്ട്‌സ് വ്യക്തമാക്കി.

പ്രതിദിനം ലക്ഷക്കണക്കിന് താമസക്കാരും വിനോദസഞ്ചാരികളും ദുബൈ ഇന്റർനാഷണൽ എയർപോർട്ടിന്റെ മൂന്ന് ടെർമിനലുകളിലൂടെ സഞ്ചരിക്കുന്നുണ്ട്. ആയിരക്കണക്കിന് ആളുകൾ വിമാനത്താവളത്തിൽ ആളുകളെ കാണാനും സ്വീകരിക്കാനും എത്തുന്നു. അവർക്ക് പുതിയ കളർ-കോഡഡ് കാർ പാർക്കുകൾ നാവിഗേഷൻ എളുപ്പമാക്കും.

ദുബൈ ഇൻർനാഷണൽ എയർപോർട്ട് ഈ വർഷത്തെ ആദ്യ ആറ് മാസങ്ങളിൽ 44.9 ദശലക്ഷം അതിഥികളെ സ്വീകരിച്ചു. ഇതിൽ 9.31 ദശലക്ഷം അന്തർദേശീയ സന്ദർശകരാണ്. മൊത്തം വിമാന യാത്രകളുടെ എണ്ണം 216,000 ആയി. ആഗോള വ്യോമയാന കേന്ദ്രമെന്ന നിലയിൽ ദുബൈയുടെ തന്ത്രപരമായ പ്രാധാന്യം എടുത്തുകാണിക്കുന്നതാണ് ഈ വളർച്ച. ലോകമെമ്പാടുമുള്ള പ്രതിഭകളെയും ബിസിനസുകളെയും വിനോദസഞ്ചാരികളെയും ആകർഷിക്കുന്നതിൽ ദുബൈ ആഗോള നഗരങ്ങളിൽ മുൻപന്തിയിലാണ്.