Connect with us

Kerala

പ്രതിയുടെ കൈയില്‍ വിലങ്ങിട്ടു വരൂ; പോലീസിനോട് നിര്‍ദേശിച്ച് വനിതാ ഡോക്ടര്‍

തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ വനിതാ ഡോക്ടറുടേതാണ് നിര്‍ദേശം.

Published

|

Last Updated

തിരുവനന്തപുരം| വൈദ്യ പരിശോധനക്കായി ആശുപത്രിയില്‍ എത്തിച്ച പ്രതിയുടെ കൈയില്‍ വിലങ്ങിട്ടു വരാന്‍ നിര്‍ദേശിച്ച് വനിതാ ഡോക്ടര്‍. തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ വനിതാ ഡോക്ടറുടേതാണ് നിര്‍ദേശം.

കൈ വിലങ്ങിട്ട് പ്രതിയെ പരിശോധനയ്ക്കായി കൊണ്ടുവരണമെന്നാണ് ഡോക്ടര്‍ കുറിപ്പിലൂടെ അറിയിച്ചത്.

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഡ്യൂട്ടിക്കിടെ ഡോക്ടര്‍ വന്ദന ദാസ് അക്രമിയുടെ കുത്തേറ്റ് കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് പ്രതിഷേധം രൂക്ഷമാണ്. ആ സാഹചര്യത്തിലാണ് വനിതാ ഡോക്ടറുടെ നിര്‍ദേശം.

ഹൗസ് സര്‍ജനായി ജോലി ചെയ്യുന്നതിനിടയിലാണ് ലഹരിക്കടിമയുമായ സന്ദീപിന്റെ കുത്തേറ്റ് വന്ദന മരിച്ചത്. പരിശോധനയ്ക്കിടെ അക്രമാസക്തനായ സന്ദീപ് സുരക്ഷാ ജീവനക്കാരെ ആക്രമിച്ച ശേഷം വന്ദനയെ കുത്തുകയായിരുന്നു.

 

Latest