pc george hate case
പോലീസ് പറയുന്നിടത്ത് വരാം; കത്തയച്ച് പി സി ജോര്‍ജ്
ഇന്നലെ ചോദ്യം ചെയ്യലിന് ഹാജരാകാതിരുന്നത് അനാരോഗ്യത്താലെന്നും വിശദീകരണം

കൊച്ചി | വിദ്വേഷ പ്രസംഗത്തില്‍ ജാമ്യത്തിലിരിക്കുന്ന പി സി ജോര്‍ജ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ തയ്യാറാണെന്ന് ചൂണ്ടിക്കാട്ടി ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് കത്തയച്ചു. പോലീസ് നിര്‍ദേശിക്കുന്ന ഏത് സ്ഥലത്തും വരാമെന്നാണ് കത്തില്‍ പറഞ്ഞിരുന്നത്. ഇന്നലെ ഹാജരാകാതിരുന്നത് അനാരോഗ്യവും തൃക്കാക്കരയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്താലുമാണെന്ന് കത്തില്‍ പറയുന്നു.
അതിനിടെ നോട്ടീസ് നല്‍കിയിട്ടും ചോദ്യം ചെയ്യലിന് ഹാജരാകാതിരുന്ന പി സി ജോര്‍ജിനെതിരെ നിയമനടപടി സ്വീകരിക്കുന്നത് സംബന്ധിച്ച് പോലീസ് ഇന്ന് നിയമോപദേശം തേടും. നിയമോപദേശത്തിന് ശേഷം കോടതിയ സമീപിക്കാനാണ് തീരുമാനം. ജോര്‍ജ് ജാമ്യോപാധി ലംഘിച്ചുവെന്ന് പോലീസ് കോടതിയെ അറിയിച്ചു.
അനന്തപുരി മതവിദ്വേഷക്കേസില്‍ ഇന്നലെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ജോര്‍ജിന് ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മീഷണര്‍ നോട്ടീസ് അയച്ചിരുന്നു. അത് വകവെക്കാതെ ജോര്‍ജ് തൃക്കാക്കരയില്‍ എന്‍ ഡി എ പ്രചാരണത്തിന് ഇറങ്ങി. പോലീസിനെതിരെ പരിഹാസവും അദ്ദേഹം നടത്തിയിരുന്നു.