National
മോദിക്കെതിരെ കള്ളന്മാരുടെ കമാൻഡർ പരാമർശം: രാഹുലിന് കോടതിയിൽ ഹാജരാകാൻ കൂടുതൽ സാവകാശം
റഫാൽ യുദ്ധവിമാന ഇടപാടുമായി ബന്ധപ്പെട്ടു 2018 ൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ‘കള്ളങ്ങളുടെ കമാൻഡർ’ എന്നു വിമർശിച്ചതിനെതിരെയാണ് കേസ്.
മുംബൈ | പ്രധാനമന്ത്രിക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയെന്ന കേസിൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാകുന്നതിന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് നൽകിയ ഇടക്കാല ഇളവ് ബോംബെ ഹൈക്കാടതി നീട്ടി നൽകി. സെപ്തംബർ 26 വരെയാണ് നീട്ടിയത്.
റഫാൽ യുദ്ധവിമാന ഇടപാടുമായി ബന്ധപ്പെട്ടു 2018 ൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ‘കള്ളങ്ങളുടെ കമാൻഡർ’ എന്നു വിമർശിച്ചതിനെതിരെയാണ് കേസ്. മഹേഷ് ശ്രീശ്രീമാൽ എന്നയാളുടെ പരാതിയിൽ മുംബൈ മെട്രോപ്പൊലിറ്റൻ മജിസ്ട്രേട്ട് കോടതിയാണ് കേസെടുത്തത്.
---- facebook comment plugin here -----