Connect with us

Saudi Arabia

മസ്ജിദുന്നബവിയില്‍ ഇഅ്തികാഫിനുള്ള ഇലക്ട്രോണിക് രജിസ്‌ട്രേഷന് തുടക്കം

Published

|

Last Updated

മദീന | പ്രവാചക നഗരിയിലെ മസ്ജിദുന്നബവിയില്‍ പുണ്യ റമസാന്റെ അവസാന പത്ത് ദിനങ്ങളില്‍ ഇഅ്തികാഫിനുള്ള ഇലക്ട്രോണിക് രജിസ്‌ട്രേഷന്‍ സേവനം ആരംഭിച്ചതായി ഹറം കാര്യ മന്ത്രാലയം അറിയിച്ചു. മസ്ജിദുന്നബവിയില്‍ ഇഅ്തികാഫ് ഇരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി ഹറമൈന്‍ വിഭാഗത്തിന്റെ ഓണ്‍ലൈന്‍ സൈറ്റിലാണ് രജിസ്‌ട്രേഷന്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കേണ്ടത്. പ്രവാചക പള്ളിയില്‍ ഇഅ്തികാഫ് ഇരിക്കുന്ന സമയങ്ങളില്‍ പാലിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങളും വ്യവസ്ഥകളും ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ വ്യക്തമാക്കിയിട്ടുണ്ട്.

കൊവിഡ് മഹാമാരിയെ തുടര്‍ന്ന് കഴിഞ്ഞ രണ്ടു വര്‍ഷങ്ങളില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിനാല്‍ സഊദിയില്‍ കഴിയുന്നവര്‍ക്ക് മാത്രമായിരുന്നു പ്രവേശനം ഉണ്ടായിരുന്നത്. ഈ വര്‍ഷം നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതോടെ നിസ്‌കാരത്തിനും റൗളാ ശരീഫ് സന്ദര്‍ശനത്തിനുമായി ദിനംപ്രതി ആയിരങ്ങളാണ് എത്തിച്ചേരുന്നത്.

 

 

---- facebook comment plugin here -----

Latest