Connect with us

Kozhikode

കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ ട്രോമാ കെയര്‍ വളണ്ടിയര്‍മാരുടെ സേവനം പുനരാരംഭിക്കുന്നതിന് തുടക്കം

ആദ്യപടിയായി 103 പേര്‍ക്ക് രണ്ട് ബാച്ചുകളിലായി പരിശീലനം നല്‍കി. ട്രോമാ കെയര്‍ സീനിയര്‍ ഫാക്കല്‍റ്റി ഡോ: ലോകേശന്‍ നായരും സംഘവുമാണ് പരിശീലനത്തിന് നേതൃത്വം നല്‍കിയത്.

Published

|

Last Updated

കോഴിക്കോട് | കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ ട്രോമാ കെയര്‍ വളണ്ടിയര്‍മാരുടെ സേവനം പുനരാരംഭിക്കുന്നതിന് തുടക്കമായി. ഇതിന്റെ ആദ്യപടിയായി 103 പേര്‍ക്ക് രണ്ട് ബാച്ചുകളിലായി പരിശീലനം നല്‍കി. ട്രോമാ കെയര്‍ സീനിയര്‍ ഫാക്കല്‍റ്റി ഡോ: ലോകേശന്‍ നായരും സംഘവുമാണ് പരിശീലനത്തിന് നേതൃത്വം നല്‍കിയത്.

റെയില്‍വേ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടന്ന പരിപാടി സ്റ്റേഷന്‍ ഡയറക്ടര്‍ പി അബ്ദുല്‍ അസീസ് ഉദ്ഘാടനം ചെയ്തു. ട്രോമാ കെയര്‍ പ്രസിഡന്റ് സി എം പ്രദീപ്കുമാര്‍ അധ്യക്ഷത വഹിച്ചു. സ്റ്റേഷന്‍ മാനേജര്‍ സി കെ ഹരീഷ് ഡിവിഷണല്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ. ബ്രയോണ്‍ ജോണ്‍, കെ രാജഗോപാലന്‍ പ്രസംഗിച്ചു.

അപകടത്തിനിരയാവുന്നവര്‍ക്ക് ആംബുലന്‍സ് സര്‍വീസും എമര്‍ജന്‍സി മെഡിക്കല്‍ ടീമിന്റെ സേവനവും സൗജന്യമായി നല്‍കുമെന്ന് പി വി എസ് ആശുപത്രി സി ഇ ഒ. സാം വര്‍ഗീസ് ചടങ്ങില്‍ പ്രഖ്യാപിച്ചു.

ദിവസങ്ങള്‍ക്ക് മുമ്പ് ഒരധ്യാപകന്‍ ആവശ്യമായ പ്രാഥമിക ചികിത്സ കിട്ടാതെ മരണപ്പെട്ട സാഹചര്യത്തിലാണ് കോഴിക്കോട് റെയില്‍വേ സ്റ്റേഷനും ട്രോമാ കെയറും ചേര്‍ന്ന് തുടര്‍ സംവിധാന മൊരുക്കുന്നത്.

 

Latest