Connect with us

National

കേന്ദ്ര ബജറ്റിന് മുന്നോടിയായി രാജ്യത്ത് വാണിജ്യ പാചക വാതക സിലിണ്ടറിന്റെ വില കുറഞ്ഞു

വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിന് കൊച്ചിയില്‍ ആറ് രൂപയാണ് കുറഞ്ഞത്.

Published

|

Last Updated

കൊച്ചി|ഇന്ന് അവതരിപ്പിക്കാനിരിക്കുന്ന 2025-26 വര്‍ഷത്തെ കേന്ദ്ര ബജറ്റിന് മുന്നോടിയായി ആശ്വാസ വാര്‍ത്ത. രാജ്യത്ത് വാണിജ്യ പാചക വാതക സിലിണ്ടറിന്റെ വില കുറഞ്ഞു. സിലിണ്ടറിന് കൊച്ചിയില്‍ ആറ് രൂപയാണ് കുറഞ്ഞത്. ഇതോടെ കൊച്ചിയില്‍ 1812 ഉണ്ടായിരുന്ന 19 കിലോ സിലിണ്ടറിന്റെ വില 1806 രൂപയായി.

തുടര്‍ച്ചയായ രണ്ടാം മാസമാണ് വാണിജ്യ എല്‍പിജി സിലിണ്ടറുകളുടെ നിരക്ക് കുറയ്ക്കുന്നത്. അതേസമയം ഗാര്‍ഹികാവശ്യത്തിനുള്ള സിലിണ്ടര്‍ വിലയില്‍ മാറ്റമില്ല.

ഡല്‍ഹിയില്‍ 19 കിലോഗ്രാം വാണിജ്യ എല്‍പിജി സിലിണ്ടറിന്റെ വില 1,804 രൂപയില്‍ നിന്ന് 1,797 രൂപയായി കുറഞ്ഞു. ഗ്യാസ് സിലിണ്ടര്‍ ഉപയോഗിക്കുന്ന ഹോട്ടലുകള്‍, കടകള്‍, മറ്റ് വാണിജ്യ സ്ഥാപനങ്ങള്‍ എന്നിവര്‍ക്ക് വില കുറഞ്ഞത് ആശ്വാസകരമാണ്.

 

 

 

Latest