Connect with us

lpg price hike

രാജ്യത്ത് വാണിജ്യ പാചകവാതക വില കൂട്ടി

സിലിണ്ടറിന് കൂട്ടിയത് 256 രൂപ

Published

|

Last Updated

കൊച്ചി | ജനങ്ങള്‍ക്ക് ഇരുട്ടി സമ്മാനിച്ച് വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചക വാതകത്തിന്റെ വില കൂട്ടി. 256 രൂപയാണ് സിലിണ്ടറിന് കൂട്ടിയത്. ഇതോടെ കൊച്ചിയില്‍ എല്‍ പി ജി സിലിണ്ടര്‍ വില 2256 രൂപയിലെത്തി.

അടിക്കടിയുണ്ടായകുന്ന ഇന്ധന വിലയില്‍ രാജ്യത്തെ ജനങ്ങള്‍ നട്ടംതിരിയുന്നതിനിടെയാണ് പാചകവാതകത്തിന്റേയും വില കൂട്ടുന്നത്. വാണിജ്യ ആവശ്യത്തിനുള്ള ഇന്ധന വിലയിലെ വര്‍ധനവ് ഹോട്ടലുകളിലും മറ്റും വരും ദിവസങ്ങളില്‍ വലിയ വിലക്കയറ്റത്തിന് ഇടയാക്കുമെന്ന് ഉറപ്പാണ്.