National
ഡല്‍ഹിയില്‍ വാണിജ്യ എല്‍പിജി സിലിണ്ടര്‍ വില കുറച്ചു
19 കിലോഗ്രാം വാണിജ്യ എല്‍പിജി സിലിണ്ടറിന് ഇപ്പോള്‍ രാജ്യതലസ്ഥാനത്ത് 2,028 രൂപയാകും.
ന്യൂഡല്‍ഹി|ഡല്‍ഹിയില്‍ പെട്രോളിയം, ഓയില്‍ മാര്‍ക്കറ്റിംഗ് കമ്പനികള്‍ വാണിജ്യ എല്‍പിജി സിലിണ്ടറുകളുടെ വില യൂണിറ്റിന് 91.50 രൂപ കുറച്ചു. 19 കിലോഗ്രാം വാണിജ്യ എല്‍പിജി സിലിണ്ടറിന് ഇപ്പോള്‍ രാജ്യതലസ്ഥാനത്ത് 2,028 രൂപയാകും. അതേസമയം, ഗാര്‍ഹിക എല്‍പിജി സിലിണ്ടറുകളുടെ വിലയില്‍ മാറ്റമൊന്നും വരുത്തിയിട്ടില്ല.
പെട്രോളിയം, ഓയില്‍ മാര്‍ക്കറ്റിംഗ് കമ്പനികള്‍ ഈ വര്‍ഷം മാര്‍ച്ച് ഒന്നിന് വാണിജ്യ എല്‍പിജി സിലിണ്ടറുകളുടെ വില യൂണിറ്റിന് 350.50 രൂപയും ഗാര്‍ഹിക എല്‍പിജി സിലിണ്ടറുകള്‍ക്ക് യൂണിറ്റിന് 50 രൂപയും വര്‍ധിപ്പിച്ചിരുന്നു.
വാണിജ്യ സിലിണ്ടറുകളുടെ വില കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ ഒന്നിന് 91.50 രൂപ കുറച്ചിരുന്നു.
---- facebook comment plugin here -----