Uae
സ്മാർട്ട് വാടക സൂചികയിൽ വാണിജ്യ സ്വത്തുക്കളും ഉൾപ്പെടുത്തും
2025ന്റെ ആദ്യ പാദത്തിൽ സൂചിക പുറത്തിറക്കും.
ദുബൈ | സ്മാർട്ട് വാടക സൂചികയിൽ വാണിജ്യ സ്വത്തുക്കളും ഉൾപ്പെടുത്താൻ ദുബൈ പദ്ധതിയിടുന്നുവെന്ന് ദുബൈ ലാൻഡ് ഡിപ്പാർട്ട്മെന്റിലെ റിയൽ എസ്റ്റേറ്റ് രജിസ്‌ട്രേഷൻ സെക്ടർ സി ഇ ഒ മാജിദ് അൽ മർറി പറഞ്ഞു. 2025ന്റെ ആദ്യ പാദത്തിൽ സൂചിക പുറത്തിറക്കും. താമസ കേന്ദ്രങ്ങളെ ഉൾക്കൊള്ളുന്നതാണ് “സ്മാർട്ട് റെന്റൽ ഇൻഡക്സ്’.
ഓരോ കെട്ടിടത്തിന്റെയും വർഗീകരണം, കെട്ടിടത്തിലെ പഴയതും പുതിയതുമായ വാടക കരാറുകൾ, പ്രദേശത്തെ വാടക എന്നിവ ഉൾപ്പെടെയുള്ള മറ്റ് ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ പുതിയ സൂചിക. വാണിജ്യ സ്വത്ത് വാടക സൂചികയും സമാനമായ പാത പിന്തുടരും.
വാടക വർധനവിന് അപേക്ഷിക്കുന്നതിന് മുമ്പ് വാണിജ്യ സ്വത്ത് ഉടമകളെയും അവരുടെ ആസ്തികൾ നവീകരിക്കണം. കെട്ടിട പ്രായം, അവസ്ഥ, പരിപാലനം, മറ്റ് ഘടകങ്ങൾ എന്നിവയെ ആശ്രയിച്ച്, ദുബൈ പ്രോപ്പർട്ടികൾക്ക് ഒന്ന് മുതൽ അഞ്ച് വരെ നക്ഷത്രങ്ങൾ നൽകും.
വാടക വർധനവിന് അപേക്ഷിക്കുന്നതിന് മുമ്പ് വാണിജ്യ സ്വത്ത് ഉടമകളെയും അവരുടെ ആസ്തികൾ നവീകരിക്കണം. കെട്ടിട പ്രായം, അവസ്ഥ, പരിപാലനം, മറ്റ് ഘടകങ്ങൾ എന്നിവയെ ആശ്രയിച്ച്, ദുബൈ പ്രോപ്പർട്ടികൾക്ക് ഒന്ന് മുതൽ അഞ്ച് വരെ നക്ഷത്രങ്ങൾ നൽകും.
എമിറേറ്റിലേക്ക് വിദേശ കമ്പനികളുടെ വരവ് വൻതോതിൽ ആയതിനാൽ ദുബൈയുടെ ഓഫീസ് മാർക്കറ്റ്, പ്രത്യേകിച്ച് എ-ഗ്രേഡ്, പുതിയ വിതരണത്തിന്റെ കുറവ് നേരിടുന്നു. ഇത് വാടകയും വിലയും ഉയർത്തുന്നു. ക്രമാതീതമായ വർധന തടയാനാണ് നീക്കം. “ശക്തമായ സാമ്പത്തിക, ബിസിനസ് സാഹചര്യങ്ങളും ഗ്രേഡ് എ, ഗ്രേഡ് ബി+ പ്രോപ്പർട്ടികളുടെ പരിമിതമായ വിതരണവും ചേർന്നതാണ് ഈ കുതിച്ചുചാട്ടത്തിന് കാരണം.
ദുബൈയിൽ ആദ്യ പകുതിയിൽ 0.37 ദശലക്ഷം ചതുരശ്ര അടി ഓഫീസ് വിതരണവും 2024 മൂന്നാം പാദത്തിൽ 0.35 ദശലക്ഷം ചതുരശ്ര അടി ഓഫീസ് വിതരണവും നടന്നു. റിയൽ എസ്റ്റേറ്റ് വിപണിയെക്കുറിച്ച് പതിവായി പഠനങ്ങൾ നടത്തുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
---- facebook comment plugin here -----