FIVE FIGHT 2022
താങ്ങുവിലെ നടപ്പാക്കുന്നതിനായി കമ്മിറ്റി; തിരഞ്ഞെടുപ്പിന് ശേഷമെന്ന് കേന്ദ്ര കൃഷിമന്ത്രി
കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതിനായി ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് പ്രധാനമന്ത്രി താങ്ങുവിലെ നടപ്പാക്കുന്നത് സംബന്ധിച്ച് കമ്മിറ്റിയെ നിയോഗിക്കുമെന്ന് പ്രഖ്യാപിച്ചത്
ന്യൂഡല്‍ഹി | നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്ക് ശേഷം താങ്ങുവില ഉറപ്പാക്കാനുള്ള കമ്മിറ്റിക്ക് രൂപം നല്‍കുമെന്ന് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്രസിംഗ് തോമര്‍. വോട്ടെടുപ്പ് തീര്‍ന്നാല്‍ നടപടികളുമായി മുന്നോട്ട് പോകാമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചുവെന്നും അതിനാലാണ് വൈകുന്നതെന്നും മന്ത്രി രാജ്യസഭയെ അറിയിച്ചു.
വിവാദമായ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതിനായി ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് പ്രധാനമന്ത്രി താങ്ങുവിലെ നടപ്പാക്കുന്നത് സംബന്ധിച്ച് കമ്മിറ്റിയെ നിയോഗിക്കുമെന്ന് പ്രഖ്യാപിച്ചത്. തിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ ഈ വിഷയത്തില്‍ കേന്ദ്രം തിരഞ്ഞെടുപ്പ് കമ്മീഷന് കത്തെഴുതിയിരുന്നെന്ന് പാര്‍ലിമെന്റില്‍ ചോദ്യത്തിന് ഉത്തരമായി തോമര്‍ പറഞ്ഞു. ഈ കത്തിന് കമ്മീഷന്‍ മറുപടി നല്‍കിയെന്നും തിരഞ്ഞെടുപ്പിന് ശേഷം നടപടികളുമായി മുന്നോട്ട് പോകാമെന്ന് കമ്മീഷന്‍ അറിയിച്ചുവെന്നും തോമര്‍ രാജ്യസഭയില്‍ പറഞ്ഞു.