National
നീറ്റിലെ ഗ്രേസ് മാര്‍ക്ക് പരിശോധിക്കാന്‍ സമിതി രൂപീകരിച്ചു; റിപ്പോര്‍ട്ട് ഒരാഴ്ചക്കകം
.യുപിഎസ്സി മുന്‍ ചെയര്‍മാന്റെ നേതൃത്വത്തിലുള്ള നാലംഗ സമിതി ഇത് സംബന്ധിച്ച് ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കും
ന്യൂഡല്‍ഹി | നീറ്റ് യുജി മെഡിക്കല്‍ പ്രവേശന പരീക്ഷ ഫല വിവാദം അന്വേഷിക്കാന്‍ സമിതിയെ നിയോഗിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. ആയിരത്തി അഞ്ഞൂറിലേറെ വിദ്യാര്‍ഥികള്‍ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കിയതില്‍ അപാകമുണ്ടോയെന്നാണ് സമിതി പരിശോധിക്കുക.യുപിഎസ്സി മുന്‍ ചെയര്‍മാന്റെ നേതൃത്വത്തിലുള്ള നാലംഗ സമിതി ഇത് സംബന്ധിച്ച് ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കും.ഗ്രേസ് മാര്‍ക്ക് നല്‍കിയതോടെ 67 വിദ്യാര്‍ഥികള്‍ ഒന്നാം റാങ്ക് നേടിയത് വിവാദമായിരുന്നു. ഇതിനെ പിറകെയാണ് അന്വേഷണത്തിന് സമതി രൂപീകരിച്ചിരിക്കുന്നത്
സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഗ്രേസ് മാര്‍ക്ക് പുനരവലോകനം ചെയ്യും. ഗ്രേസ് മാര്‍ക്ക് ലഭിച്ച വിദ്യാര്‍ഥികളുടെ ഫലത്തില്‍ മാറ്റമുണ്ടായേക്കാമെന്ന് നാഷനല്‍ ടെസ്റ്റിങ് ഏജന്‍സി ഡയറക്ടര്‍ ജനറല്‍ സുബോധ് കുമാര്‍ സിങ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍ ഗ്രേസ് മാര്‍ക്ക് നല്‍കിയ നടപടി യോഗ്യതാ മാനദണ്ഡത്തെ ബാധിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഗ്രേസ് മാര്‍ക്ക് പുനരവലോകനം ചെയ്യുന്നത് പ്രവേശന നടപടികളെ ഒരുതരത്തിലും ബാധിക്കില്ലെന്നും അദ്ദേഹം അറിയിച്ചു.
നീറ്റ് പരീക്ഷയില്‍ വലിയ ക്രമക്കേടു നടന്നെന്നും അതിനാലാണ് ഇത്രയധികം പേര്‍ക്ക് ഒന്നാം റാങ്ക് ലഭിച്ചതെന്നും ആരോപണം ഉയര്‍ന്നിരുന്നു. ഒരേ സെന്ററില്‍ നിന്നുള്ള ആറു പേര്‍ക്ക് ഉള്‍പ്പെടെയാണ് 67 പേര്‍ക്ക് ഒ്ന്നാം റാങ്ക് ലഭിച്ചത്.