Connect with us

National

മെഡിക്കൽ​ കോളജുകളിലെ സുരക്ഷ പരിശോധിക്കാൻ സമിതി; സുരക്ഷ ഉറപ്പാക്കുമെന്ന് കേന്ദ്രത്തിന്റെ ഉറപ്പ്‌

യുവ ഡോക്ടറുടെ കൊലപാതകത്തെ തുടര്‍ന്ന് ഡോക്ടര്‍മാര്‍ സംഘടിപ്പിച്ച സമരം അവസാനിപ്പിക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.

Published

|

Last Updated

ന്യൂഡല്‍ഹി | ഡോക്ടര്‍മാരുടെ സുരക്ഷ ഉറപ്പാക്കാന്‍ സാധ്യമായ എല്ലാ കാര്യങ്ങളും ചെയ്യുമെന്ന് ഉറപ്പ് നല്‍കി കേന്ദ്ര ആരോഗ്യമന്ത്രാലയം. മെഡിക്കല്‍ കോളജുകളുടെ സുരക്ഷ പരിശോധിക്കാന്‍ കേന്ദ്രം സമിതിയെ നിയോഗിച്ചു. ഐ എം എയ്ക്കും റെസിഡന്റ് ഡോക്ടര്‍മാരുടെ സംഘടനക്കും നിര്‍ദേശം സമര്‍പ്പിക്കാം. സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഉള്‍പ്പെടെ നിര്‍ദേശങ്ങള്‍ കമ്മിറ്റിയുമായി പങ്കിടാന്‍ സാധിക്കും.

കൊല്‍ക്കത്ത ആര്‍ജി കര്‍ മെഡിക്കല്‍ കോളേജില്‍ യുവ വനിതാ ഡോക്ടര്‍ ക്രൂര പീഡനത്തിന് ഇരയായി കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് ഡോക്ടര്‍മാര്‍ പ്രതിഷേധം ശക്തമാക്കിയതിന് പിന്നാലെയാണ് കേന്ദ്ര നടപടി. യുവ ഡോക്ടറുടെ കൊലപാതകത്തെ തുടര്‍ന്ന് ഡോക്ടര്‍മാര്‍ സംഘടിപ്പിച്ച സമരം അവസാനിപ്പിക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.രാജ്യവ്യാപകമായി പ്രഖ്യാപിച്ച ഡോക്ടര്‍മാരുടെ സമരത്തിന് പിന്നാലെ ജനറല്‍ ആശുപത്രികളിലും സ്വകാര്യ ആശുപത്രികളിലും ഒപി തടസ്സപ്പെട്ടു.

ഫെഡറേഷന്‍ ഓഫ് റസിഡന്റ് ഡോക്ടേഴ്‌സ് അസോസിയേഷന്‍ (ഫോര്‍ഡ), ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ), ഡല്‍ഹിയിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെയും
ആശുപത്രികളിലെയും റസിഡന്റ് ഡോക്ടേഴ്‌സ് അസോസിയേഷനുകളുടെ പ്രതിനിധികള്‍ തുടങ്ങിയവരുമായി കേന്ദ്രം നടത്തിയ ചര്‍ച്ചക്ക് പിന്നാലെയാണ് കമ്മിറ്റി രൂപീകരിക്കുന്നതില്‍ തീരുമാനമായത്.

Latest