Connect with us

International

കോമണ്‍വെല്‍ത്ത് ഗെയിംസ്; ജെറെമിയിലൂടെ ഇന്ത്യക്ക് രണ്ടാം സ്വര്‍ണം

സ്നാച്ചില്‍ 140 കിലോ ഉയര്‍ത്തിയതോടെ 19കാരനായ ജെറെമി കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പുതിയ റെക്കോഡ് സ്ഥാപിച്ചിരിക്കുകയാണ്.

Published

|

Last Updated

ബര്‍മിങ്ങാം | ഈ വര്‍ഷത്തെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ രണ്ടാം സ്വര്‍ണം സ്വന്തമാക്കി ഇന്ത്യ.പുരുഷന്മാരുടെ 67 കിലോ ഭാരാദ്വോഹന വിഭാഗത്തില്‍ ഇന്ത്യയുടെ ജെറെമി ലാല്‍റിന്‍നുങ്ക സ്വര്‍ണം നേടി. 300 കിലോ ഉയര്‍ത്തിയാണ് താരം ഒന്നാമതെത്തിയത്. ജെറെമിയുടെ ആദ്യ കോമണ്‍വെല്‍ത്ത് ഗെയിംസ് സ്വര്‍ണമാണിത്.സ്നാച്ചില്‍ 140 കിലോയും ക്ലീന്‍ ആന്‍ഡ് ജര്‍ക്കില്‍ 160 കിലോയും ഉയര്‍ത്താന്‍ താരത്തിന് സാധിച്ചു. സ്നാച്ചില്‍ 140 കിലോ ഉയര്‍ത്തിയതോടെ 19കാരനായ ജെറെമി കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പുതിയ റെക്കോഡ് സ്ഥാപിച്ചിരിക്കുകയാണ്.

293 കിലോ ഉയര്‍ത്തിയ സമോവയുടെ വായ്പാവ നേവോ ഇയാനെ വെള്ളിയും 290 കിലോ ഉയര്‍ത്തിയ നൈജീരിയയുടെ എഡിഡിയോങ് ജോസഫ് ഉമോവഫിയ വെങ്കലവും നേടി.

 

Latest