Connect with us

National

കോമണ്‍വെല്‍ത്ത് ഗെയിംസ്; മീരഭായ് ചാനുവിലൂടെ ആദ്യ സ്വര്‍ണം സ്വന്തമാക്കി ഇന്ത്യ

ആകെ 201 കിലോ ഭാരം ഉയര്‍ത്തിയാണ് ചാനുവിന്റെ മെഡല്‍ നേട്ടം.

Published

|

Last Updated

ബര്‍മിങ്ഹാം |  കോമണ്‍വെല്‍ക്ക് ഗെയിംസില്‍ മീരാഭായ് ചാനുവിലൂടെ ഇന്ത്യക്ക് ആദ്യ സ്വര്‍ണം. ഭാരദ്വേഹനത്തില്‍ 49 കിലോ വിഭാഗത്തിലാണ് ഇന്ത്യക്കായി ചാനു സ്വര്‍ണം കൊയ്തത്. രണ്ട് റൗണ്ടുകളിലായി 84 കിലോ ഗ്രാമും 88 കിലോ ഗ്രാമും ഉയര്‍ത്തിയാണ് ചാനുവിന്റെ നേട്ടം. ആകെ 201 കിലോ ഗ്രാം ഭാരം ഉയര്‍ത്തിയാണ് ചാനുവിന്റെ മെഡല്‍ നേട്ടം.

ഇതിന് മുമ്പ് 2014, 2018 വര്‍ഷങ്ങളിലെ കോമണ്‍വെല്‍ത്ത് ഗെയിംസിലും ചാനു മെഡല്‍ നേടിയിട്ടുണ്ട്. 2014 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെള്ളിയും 2018ല്‍ സ്വര്‍ണവും ചാനു സ്വന്തമാക്കിയിരുന്നു.
2021ലെ ടോക്യോ ഒളിമ്പിക്‌സില്‍ വെള്ളി മെഡലും ചാനു സ്വന്തമാക്കിയിരുന്നു.
ഇതോടെ കോമണ്‍വെല്‍ത്ത് ഗെയിംസിലെ ഇന്ത്യയുടെ മെഡല്‍നേട്ടം മൂന്നായി. ഭാരദ്വേഹനത്തില്‍ തന്നെ ഇന്ത്യയുടെ സങ്കത് സര്‍ക്കാര്‍ വെള്ളിയും ഗുരുരാജ വെങ്കലവും നേടിയിരുന്നു.

 

Latest