Connect with us

common wealth games

കോമണ്‍വെല്‍ത്ത് ഗെയിംസ്: ടി20 കലാശപ്പോരില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് നിരാശ, വെള്ളി

ആസ്‌ത്രേലിയയോട് ഒന്‍പത് റണ്‍സിനാണ് ഇന്ത്യ പരാജയപ്പെട്ടത്.

Published

|

Last Updated

ബിര്‍മിംഗ്ഹാം | കോമണ്‍വെല്‍ത്ത് ഗെയിംസിലെ വനിതാ ടി20 ക്രിക്കറ്റ് ഫൈനലില്‍ ഇന്ത്യക്ക് തോല്‍വി. ആസ്‌ത്രേലിയയോട് ഒന്‍പത് റണ്‍സിനാണ് ഇന്ത്യ പരാജയപ്പെട്ടത്. ആദ്യം ബാറ്റ് ചെയ്ത ഓസീസ് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 161 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യയുടെ ഇന്നിംഗ്‌സ് 19.3 ഓവറില്‍ 152 റണ്‍സിലൊതുങ്ങി. ഇതോടെ സ്വർണം പ്രതീക്ഷിച്ച ഇന്ത്യ വെള്ളി കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.

ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ അര്‍ധ സെഞ്ചുറി (43 ബോളില്‍ 65) നേടി ഒറ്റയാള്‍ പോരാട്ടം നടത്തിയെങ്കിലും ഒരുവശത്ത് വിക്കറ്റുകള്‍ തുടര്‍ച്ചയായി വീണു. ജെമിന റോഡ്രിഗസ് (33) മാത്രമാണ് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. ഓസീസ് ബോളിംഗ് നിരയില്‍ അഷീഗ് ഗാര്‍ഡനര്‍ മൂന്നും മേഗന്‍ ഷട്ട് രണ്ടും വിക്കറ്റെടുത്തു.

ഓസീസ് ബാറ്റിംഗ് നിരയില്‍ ബെത് മൂണി അര്‍ധ സെഞ്ചുറി (61) നേടി. മെഗ് ലാനിംഗ് 36 റണ്‍സെടുത്തു. ഇന്ത്യയുടെ രേണുക സിംഗ്, സ്‌നേഹ് റാണ രണ്ട് വീതം വിക്കറ്റെടുത്തു.